ചങ്ങനാശേരിയിൽ വീടുകയറി ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ച് തൃക്കൊടിത്താനം പോലീസ്

Spread the love

കോട്ടയം :ചങ്ങനാശേരിയിൽ വീടുകയറി ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ച് തൃക്കൊടിത്താനം പോലീസ്

പായിപ്പാട് നാലുകോടി ഭാഗത്ത് ചക്കാലയിൽ വീട്ടിൽ ജിതിൻ കുട്ടൻ (26), പായിപ്പാട് വേഷ്ണാൽ ഭാഗത്ത് തെക്കേക്കുറ്റ് പ്രമോദ് (31), കൊല്ലം പന്മന ചിറ്റൂർ പള്ളത്ത് പടീറ്റതിൽ ചില്ല് ശ്രീകുമാർ എന്ന് വിളിക്കുന്ന ശ്രീകുമാർ (32),എന്നിവർക്കെതിരെയാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ്.യുവാവിനെ രാത്രിയിൽ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവർ . സംഭവത്തിനുശേഷം ഇവർ ഒളിവിൽ കഴിഞ്ഞു വരികയാണ്.

പ്രതികളിൽ ഒരാളായ ചില്ല് ശ്രീകുമാർ എന്നറിയപ്പെടുന്ന ശ്രീകുമാറിന് മറ്റു ജില്ലകളിലുമായി പത്തോളം കേസുകൾ നിലവിലുണ്ട്. ജിതിൻ കുട്ടന്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ വ്യാജ പേരും മേല്‍വിലാസവും ഉണ്ടാക്കി പലസ്ഥലങ്ങളിലായി ജീവിച്ചു വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട് . ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഈ നമ്പറിൽ അറിയിക്കുക.
എസ്.എച്ച്.ഓ. തൃക്കൊടിത്താനം 9497947153
എസ്.ഐ. തൃക്കൊടിത്താനം 9497980352
തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ – 0481- 2440200