
കോട്ടയം: നഗരത്തിൽ തിരുവാതുക്കൽ ഭാഗത്ത് വീട്ടിൽ പ്രസവിച്ച യുവതിയുടെ കുട്ടി മരിച്ചു. രാവിലെ നാലു മണിയോടെ പ്രസവവേദന തുടങ്ങിയ യുവതി ഏഴ് മണിയോടെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്റെ പൊക്കിൾകൊടി വീട്ടിൽവെച്ച് തന്നെ മുറിച്ചു. അമിത രക്തസ്രാവത്തിനെത്തുടർന്ന് യുവതി അവശതയിലായതോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. യുവതിക്ക് അമിത രക്തസ്രാവമായതിനാൽ യൂട്രസ് റിമൂവ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചങ്കിലും യുവതിയുടെ ഭർത്താവ് തയ്യാറായില്ലെന്ന് പറയുന്നു. രക്തസ്രാവം നിയന്ത്രണവിധേയമാകാഞ്ഞതിനെത്തുടർന്ന് യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഗുരൂതരാവസ്ഥയിൽ വെന്റിലേറ്ററിലാണെന്ന സൂചനയാണ് ലഭിക്കുന്നത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ വീടിന് രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ജില്ലാ ആശുപത്രിയും, നിരവധി സ്വകാര്യ ആശുപത്രികളും ഉണ്ടെന്നിരിക്കെ വീട്ടിൽ പ്രസവമെടുത്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.



