play-sharp-fill
കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കം ; ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമയില്ല;  നാളെ വീണ്ടും യോഗം ചേരും

കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കം ; ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമയില്ല; നാളെ വീണ്ടും യോഗം ചേരും

സ്വന്തം ലേഖകൻ

കോട്ടയം : തിരുവാർപ്പിലെ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിൽ തീർപ്പായില്ല. കോട്ടയം ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച നാളെ 10.30 ന് വീണ്ടും തുടരാൻ തീരുമാനമായി. ചർച്ചയിൽ പുരോഗതി ഉണ്ടെന്നാണ് ബസ്സുടമകളുടെ സംഘടനയും സിഐടിയു പ്രവർത്തകരും പറയുന്നത്.

ശമ്പള തർക്കത്തെ തുടർന്ന് സിഐടിയു സമരം നടത്തിയതിൽ പ്രതിഷേധിച്ചു കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെട്ടിക്കുളങ്ങര ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം നടത്തിവരികയാണ് ഉടമ രാജ്മോഹൻ കൈമൾ. ഇന്നലെ രാവിലെ 7.45ന് ബസ് എടുക്കുന്നതിനായി കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതിനിടെ രാജ്മോഹനെ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ കെ.ആർ.അജയ് കയ്യേറ്റം ചെയ്തു. തുടർന്ന് അജയ്‍യെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. വിഷയത്തിൽ തൊഴിൽമന്ത്രി ഇടപെട്ടതിനെ തുടർന്ന് സമരം താൽക്കാലികമായി നിർത്തുന്നതായി സിഐടിയു അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഓടിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി നിർദേശം വന്നശേഷവും സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞില്ല. അതിനാൽ തൊഴിൽമന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശത്തെ തുടർന്നാണ് ഇന്ന് ചർച്ച നടത്തിയത്.