play-sharp-fill
കോട്ടയം തിരുവാർപ്പിലെ ബസ് സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ വീണ്ടും തർക്കം; ഉടമയെ തല്ലിയ ഇടത് നേതാവ് സിഐടിയു പ്രതിനിധികൾക്കൊപ്പം ചർച്ചയ്ക്ക് എത്തി; ബസുടമ രാജ് മോഹൻ ഇറങ്ങിപ്പോയി; വീഡിയോ കാണാം

കോട്ടയം തിരുവാർപ്പിലെ ബസ് സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ വീണ്ടും തർക്കം; ഉടമയെ തല്ലിയ ഇടത് നേതാവ് സിഐടിയു പ്രതിനിധികൾക്കൊപ്പം ചർച്ചയ്ക്ക് എത്തി; ബസുടമ രാജ് മോഹൻ ഇറങ്ങിപ്പോയി; വീഡിയോ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: തിരുവാർപ്പിലെ ബസ് സമരവുമായി ബന്ധപ്പെട്ട് ലേബർ ഓഫിസിൽ നടന്ന ചർച്ചയിൽ വീണ്ടും തർക്കം. ബസ് ഉടമയെ തല്ലിയ സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയ് സിഐടിയു പ്രതിനിധികൾക്കൊപ്പം ചർച്ചയ്ക്ക് എത്തിയതോടെ ചർച്ചയിൽ നിന്നും ബസുടമ രാജ് മോഹൻ ഇറങ്ങിപ്പോയി.


തുടർന്ന് തർക്കം രൂക്ഷമായി. കോട്ടയത്ത് കളക്ട്രേറ്റിൽ ലേബർ ഓഫീസിലാണ് ചർച്ച നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടർന്ന് ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനമേറ്റത്. ബസുടമ രാജ്മോഹനെയാണ് സിഐടിയു നേതാവ് മർദ്ദിച്ചത്. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പൊലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.


തന്റെ ബസിനോട് ചേർത്ത് സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചു മാറ്റുമ്പോൾ ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലുകയായിരുന്നു. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കൺമുന്നിൽ അക്രമം നടന്നിട്ടും അക്രമിയായ സി പി എം നേതാവിനെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല. പിന്നീട് നേതാവ് സ്വന്തം വാഹനത്തിൽ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയ്യാണ് മർദ്ദിച്ചത്. പ്രാദേശിക ബി ജെ പി നേതാവ് കൂടിയായ രാജ്‌മോഹൻ ബി ജെ പി പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

അനാവശ്യ കൂലി വർധന ആവശ്യപ്പെട്ട് സി ഐ ടി യു ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചാണ് ഒരാഴ്ചയായി രാജ്മോഹൻ ബസിന് മുന്നിൽ ലോട്ടറി വിറ്റ് പ്രതിഷേധം നടത്തിയത്. കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും.