തിരുവഞ്ചൂരിന് കെട്ടിവയ്ക്കാനുള്ള തുക അധ്യാപകര്‍ നല്‍കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കെട്ടിവയ്ക്കാനുള്ള തുക അധ്യാപകര്‍ നല്‍കി. ബസേലിയോസ് കോളജ് പൂര്‍വവിദ്യാര്‍ത്ഥി കൂടിയാണ് തിരുവഞ്ചൂരിന് കെട്ടി വയ്ക്കുന്നതിനുള്ള 10,000 രൂപ ബസേലിയോസ് കോളജിലെ അധ്യാപകരാണ് സമാഹരിച്ച് നല്‍കിയത്.

കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.സി.ടി.എ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു തുക കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.പി.സി.ടി.എ. പ്രതിനിധികളും ബസേലിയോസ് കോളജ് അധ്യാപകരുമായ ഡോ. തോമസ് കുരുവിള, എം.വി. കൃഷ്ണരാജ്, താര തോമസ് എന്നിവര്‍ ചേര്‍ന്നാണ് തുക നല്‍കിയത്.