കോട്ടയത്തിൻ്റെ ‘പൾസ്’ ആയി തിരുവഞ്ചൂർ; സ്ഥാനാർഥി പര്യടനത്തിന് വൻ ജനകീയ സ്വീകരണം 

Spread the love

കോട്ടയം: കേരളം സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പടിയിലാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.എസി. ജോസഫ്.

video
play-sharp-fill

യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ കോട്ടയം ഈസ്റ്റ് മണ്ഡ‌ലം പര്യടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വലിയ വാഗ്ദാനങ്ങൾ കെട്ടിഘോഷിക്കുമ്പോഴും പ്രഖ്യാപിക്കുമ്പോഴും ഒരാഴ്ചയായി ട്രഷറി പൂട്ടി കിടക്കുകയാണ്. ബില്ലുകൾ മാറുന്നില്ല, കാരണം ഖജനാവ് കാലിയാണ്. സംസ്ഥാനത്തിൻ്റെ ഏറ്റവും പ്രയാസപൂർണ്ണമായ ഒരു കാലഘട്ടത്തിലേക്കാണ് ഈ ഇടത് സർക്കാർ തള്ളിവിട്ടിരിക്കുന്നത്. ആകെ പ്രയോജനം ഉണ്ടായത് ഇവിടുത്തെ ബാർ ഹോട്ടൽ മുതലാളിമാർക്കാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തെ ഇതുപോലെ ഉപദ്രവിച്ച ഒരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം കോട്ടയത്തിന് നയാ പൈസ തരില്ലയെന്നുള്ള കഠിനമായ തീരുമാനമാണ് സ്വീകരിച്ചത്. അതോടൊപ്പം ഒന്നാം പിണറായി സർക്കാർ കോട്ടയത്തോട് കണ്ണടച്ചു നിന്ന സമീപനമാണ് സ്വീകരിച്ചത്. ഞങ്ങളുടെ റോൾ മോഡൽ ഉമ്മൻചാണ്ടി തന്നെയാണ്.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടാക്കിയത് പോലെയുള്ള മാറ്റം ഇവിടെ തുടർന്ന് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.

ഷീബ പുന്നൻ അധ്യക്ഷത വഹിച്ചു. മോഹൻ കെ. നായർ, എം.പി. സന്തോഷ്കുമാർ, ചിൻ്റു കുര്യൻ ജോയി, ഗൗരി ശങ്കർ, എസ്. ഗോപകുമാർ, അബ്ദുൾ സലാം, അൽക്കാ ജൂലിയസ്, ജോഫി മേരി ജോൺ, സിബി ജോൺ, എൻ. ജയചന്ദ്രൻ, എസ്. രാജീവ്, ജോയി ചെട്ടിശേരി, ടി.കെ. രാജൻ, സാബു പുളിമൂട്ടിൽ, ജോയി, സാലി മാത്യു എന്നിവർ പ്രസംഗിച്ചു.

 

സ്ഥാനാർഥി പര്യടനത്തിന് മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന വൻ ജനപങ്കാളിത്തം കോട്ടയത്തിന്റെ ‘പൾസ്’ തിരുവഞ്ചൂരിനൊപ്പമാണെന്ന് തെളിയിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. യുഡിഎഫ് പ്രവർത്തകർക്കും വോട്ടർമാർക്കും ഒരേപോലെ ആവേശം പകർന്ന് പ്രചാരണം മുന്നേറുന്നത്.

 

കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഈസ്റ്റ് മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. വാദ്യമേളങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നീങ്ങിയ പര്യടനം ഓരോ സ്വീകരണ കേന്ദ്രത്തിലും ആവേശകരമായ വരവേൽപ്പാണ് ഏറ്റുവാങ്ങിയത്. മുള്ളൻകുഴിയിലെത്തിയപ്പോൾ നാടിന്റെ സ്നേഹമുദ്രയായി വീട്ടമ്മമാരുടെ നേതൃത്വത്തിൽ ആരതി ഉഴിഞ്ഞാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. രാഷ്ട്രീയത്തിനതീതമായ ജനകീയ ബന്ധമാണ് തിരുവഞ്ചൂരിന് മണ്ഡലത്തിലുള്ളതെന്ന് ഉറപ്പിക്കുന്നതായിരുന്നു ഈ സ്വീകരണം. ഗുരുമന്ദിരം ജംഗ്ഷൻ, പള്ളിക്കുന്ന്, പുളിക്കച്ചിറ, കാച്ചുവേലിക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം ഒരപ്പാങ്കുഴിയിൽ എത്തിച്ചേർന്നു.

 

തുടർന്ന് പാറക്കുളം, മാങ്ങാനം കുരിശ്, വിജയപുരം കോളനി, ദേവലോകം എന്നിവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് സ്ഥാനാർത്ഥിയെ കാത്തുനിന്നത്. അടിവാരം, പി.എസ്.സി. ജംഗ്ഷൻ, ഓങ്കാരേശ്വരം, വെട്ടൂർ ജംഗ്ഷൻ, അംബേദ്‌കർ കോളനി എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം വൈകുന്നേരത്തോടെ കൊപ്രത്ത് ജംഗ്ഷനിലെത്തി. മനോരമ തോപ്പ്, തടത്തിപ്പറമ്പ് എന്നിവിടങ്ങളിലെ വോട്ടർമാരെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ച ശേഷം രാത്രിയോടെ കെഎസ്ആർടിസി ജംഗ്ഷനിൽ പര്യടനം സമാപിച്ചു.