play-sharp-fill
കോട്ടയം  തിരുനക്കര മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 18 ന്; സ്വയംഭു ദർശനം , ഘൃതധാര, ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പ് , ഭക്തി​ഗാനമേള എന്നിവ നടക്കും; മാർച്ച് 21 ന് തിരുനക്കര പകൽപ്പൂരം

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 18 ന്; സ്വയംഭു ദർശനം , ഘൃതധാര, ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പ് , ഭക്തി​ഗാനമേള എന്നിവ നടക്കും; മാർച്ച് 21 ന് തിരുനക്കര പകൽപ്പൂരം

സ്വന്തം ലേഖകൻ

കോട്ടയം: ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിന് തിരുനക്കരയിൽ ഫെബ്രുവരി 18ന് ആരംഭം. നാലിന് നിർമ്മാല്യദർശനം, അഭിഷേകം. ഒൻപതരയ്ക്ക് ജലധാര, ക്ഷീരധാര, നവകം. രാവിലെ 11 ന് കളഭാഭിഷേകം വൈകിട്ട് അഞ്ചരയ്ക്ക് പ്രദോഷപൂജ.

വൈകിട്ട് ആറിന് ദീപാരാധന. വൈകുന്നേരം ഏഴു മുതൽ ഒൻപത് വരെ തിരുനക്കര ശ്രീമഹാദേവന്റെ സ്വയംഭൂദർശനം. രാത്രി ഒൻപതു മുതൽ ഘൃതധാര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 12 ന് ശിവരാത്രി വിളക്ക് എഴുന്നെള്ളിപ്പ്. ക്ഷേത്രം ഊട്ടുപുരയിൽ രാവിലെ എട്ടു മുതൽ തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ബില്യദളാർച്ചന.

ഉച്ചയ്ക്ക് 12 ന് ശിവരാത്രി പ്രാതൽ. ശിവരാത്രി മണ്ഡപത്തിൽ വൈകിട്ട് അഞ്ചു മുതൽ തിരുനക്കര ശ്രീമഹാദേവ ഭജന സംഘം, വൈകിട്ട് ഏഴു മുതൽ ഭജനമഞ്ജരി ബ്രാഹ്മണസമൂഹ വനിതാ വിഭാഗം. രാത്രി എട്ടര മുതൽ ഭക്തിഗാനമേള.

മാർച്ച് 21 നാണ് തിരുനക്കര പകൽപ്പൂരം നടക്കുന്നത്