video
play-sharp-fill

അരങ്ങേറ്റത്തിന് ഒരുങ്ങവേ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം ; ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റാൻ ചിലങ്കയണിഞ്ഞ് കോട്ടയം തിരുനക്കര സ്വദേശിനിയായ ഹോമിയോ ഡോക്ടർ

അരങ്ങേറ്റത്തിന് ഒരുങ്ങവേ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം ; ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റാൻ ചിലങ്കയണിഞ്ഞ് കോട്ടയം തിരുനക്കര സ്വദേശിനിയായ ഹോമിയോ ഡോക്ടർ

Spread the love

കോട്ടയം: മൂന്നുവർഷത്തെ നൃത്തപഠനത്തിന് ശേഷം അരങ്ങേറ്റത്തിന് ഒരുങ്ങുന്ന വേളയിൽ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം ഡോ. ശ്രീവിദ്യയെ തളർത്തിയില്ല. ഭർത്താവ് ഡോ. ശ്രീകുമാറിന്റെ അവസാന സമ്മാനമായ ചിലങ്ക നെഞ്ചോടടക്കി ബാക്കിവച്ച ആഗ്രഹങ്ങളൊക്കെ ശ്രീവിദ്യ സാദ്ധ്യമാക്കുകയാണ്.

കഴിഞ്ഞ ആഴ്ച കുമ്മനം ഇളങ്കാവ് ക്ഷേത്രത്തില്‍ അരങ്ങേറ്റം നടന്നു. ഹോമിയോ ഡോക്ടറായ കോട്ടയം തിരുനക്കര പാരിജാതത്തില്‍ ശ്രീവിദ്യ ഭർത്താവിന്റെ നിർബന്ധത്താലാണ് വയലിനിസ്റ്റ് കുമ്മനം ഉപേന്ദ്രനാഥും, ഭാര്യ ജയശ്രീയും നടത്തുന്ന ഭവപ്രിയ സ്കൂളില്‍ 2014ല്‍ നൃത്തം പഠിക്കാൻ ചേരുന്നത്.

2017 ഏപ്രിലില്‍ അരങ്ങേറ്റവും ഉറപ്പിച്ചു. മാർച്ച്‌ 17ന് ശ്രീവിദ്യയുടെ ജന്മദിനത്തില്‍ ശ്രീകുമാർ ചിലങ്കയും സമ്മാനിച്ചു. ഇതിനിടെ ഏപ്രിലില്‍ കാർഡിയാക് അറസ്റ്റിന്റെ രൂപത്തില്‍ വിധി ശ്രീകുമാറിനെ തട്ടിയെടുക്കുകയായിരുന്നു. ഉപേന്ദ്രനാഥും ജയശ്രീയും രണ്ടാമതൊരു കുട്ടിയ്ക്ക് വേണ്ടി ചികിത്സയ്ക്ക് സമീപിച്ചിരുന്നത് ശ്രീകുമാറിന്റെ അടുക്കലായിരുന്നു. ഇവരുടെ കുട്ടിയാണ് ഭദ്രപ്രിയ. ഭദ്രപ്രിയയ്ക്ക് ഒപ്പമാണ് ഡോ ശ്രീവിദ്യ അരങ്ങേറ്റം നടത്തിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പന്ദനമെന്ന ക്ളിനിക്കിലെ സഹപ്രവർത്തകരും സ്നേഹിതരുമാണ് ശ്രീവിദ്യയെ തിരികെ കൊണ്ടുവന്നത്. ഒപ്പം  മക്കളായ അഭിരൂപും ധൻവിനും. ഇതിനിടെ ശ്രീകുമാറിന്റെ കണ്ടെത്തലുകളും എഴുത്തും 2020ല്‍ പുസ്തകമാക്കി. നൃത്തപഠനം ഭദ്രപ്രിയക്കൊപ്പം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശി ആർ.എല്‍.വി ശക്തികുമാറും ഭദ്രപ്രിയയുടെ ചേച്ചി ഭവപ്രിയയും ഗുരുക്കന്മാരാണ്.