
കോട്ടയം നഗരത്തിലെത്തുന്ന യാത്രക്കാര്‍ സൂക്ഷിക്കുക; തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നത് മതിയായ സുരക്ഷാ സംവിധാനമില്ലാതെ എംസി റോഡിനു മീതേ അപകടം പതിയിരിക്കുന്നു
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയം നഗരത്തിലെത്തുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് തിരുനക്കര ബസ് സറ്റാന്‍ഡ് ഭാഗത്ത് എത്തുന്നവര്‍. ഇവിടെ സറ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നത് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാതെയാണ്.
ഒരു പച്ച നെറ്റ് കെട്ടി അതിന്റെ ബലത്തിലാണ് പകല്‍ സമയം കെട്ടിടം പൊളിക്കുന്നത്. എംസി റോഡിനു സൈഡിലുള്ള എ ബ്ലോക്കാണ് (പഴയ ഊട്ടിലോഡ്ജ്) ഇപ്പോള്‍ അപകടകരമായ രീതിയില്‍ പൊളിക്കുന്നത്. മുകളില്‍ ഒരു ജെസിബി ഉപയോഗിച്ച് കെട്ടിട ഭാഗങ്ങള്‍ വലിച്ചുതാഴെയിടുകയാണ്. ഇതിനു താഴെയാണ് എംസി റോഡ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറുകണക്കിന് വാഹനങ്ങളും വഴിയാത്രക്കാരും സഞ്ചരിക്കുന്നത് മുകളിലുള്ള അപകടം അറിയാതെയാണ്. പൊളിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചെറിയൊരു ചീള് തെറിച്ചു വീണാല്‍ മതി അപകടമുണ്ടാവാന്‍. കരാര്‍ പ്രകാരം എ ബ്ലോക്ക് രാത്രി മാത്രമേ പൊളിക്കാനാവു. മാത്രമല്ല ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പൊളിക്കല്‍ തകൃതിയില്‍ നടക്കുന്നത്.
രണ്ടു മാസം മുന്‍പാണ് ബസ്റ്റാന്‍ഡ് കോംപ്ലക്‌സിലെ കെട്ടിട ഭാഗത്തു നി്ന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് ഒരാള്‍ മരിച്ചത്. ഇനിയുമൊരു അപകടം ഉണ്ടാവാന്‍ ഇടയാക്കരുത്. കഴിഞ്ഞ സെപ്റ്റംബര്‍ പതിമൂന്നിനാണ് കെട്ടിടം പൊളിക്കല്‍ ആരംഭിച്ചത്. മൂന്നു മാസത്തിനുള്ളില്‍ പൊളിച്ചു നീക്കണമെന്നാണ് നഗരസഭ നല്കിയ വ്യവസ്ഥ. കരാര്‍ ഏറ്റെടുത്ത് രണ്ടു മാസം കഴിഞ്ഞിട്ടും പകുതിപോലുമായില്ല.