
കോട്ടയം: തെള്ളകത്ത് പൂട്ടി കിടന്ന വീട്ടിൽ മോഷണം. രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണാഭരണവും, വിലപടിപ്പുള്ള പുതിയ സാരിയും നഷ്ടപ്പെട്ടുവെന്ന് പരാതി.
തെള്ളകം തറപ്പേൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അലക്സാണ്ടറുടെ വീട്ടിലാണ് മോഷണം നടന്നത്. അലക്സാണ്ടറും, ഭാര്യ കുസുമവും, മകളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഞായറാഴ്ച കട്ടപ്പനയിൽ പോയി തിരികെ ഇന്നലെ വൈകിട്ട് 6. 45 ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
മുൻവശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ പോലീസും, വിരലടയാള വിദഗ്ധരും,ഡോഗ് സ്കോഡും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.