
സ്വന്തം ലേഖകൻ
കോട്ടയം : പട്ടാപ്പകൽ പെൺകുട്ടിയെ പിൻതുടർന്നെത്തി കൈയിൽ കടന്നു പിടിച്ച യുവാവിണ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ പിടികൂടി. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണന്നു പറയുന്നു.പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
രാവിലെ സ്റ്റാൻഡിൽ എത്തിയ പെൺകുട്ടിയെ പിൻതുടർന്ന് എത്തിയ യുവാവ് കുട്ടിയുടെ കയ്യിൽ കടന്ന് പിടിച്ചു. ഇതോടെ കുട്ടി ഓടി ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി. ഇതോടെ യുവാവ് ഓട്ടോ റിക്ഷ തടഞ്ഞു. പെൺകുട്ടിയുടെ കയ്യിൽ നിന്നും ഫോൺ തട്ടി എടുക്കുകയും ചെയ്തു. പെൺകുട്ടി കരഞ്ഞ് നിലവിളിച്ചതോടെ ഓട്ടോ ഡ്രൈവർമാരും സ്ഥലത്ത് എത്തി യുവാവിനെ തടഞ്ഞു. ആദ്യം സ്പൈഡർ പെട്രോളിങ്ങ് സംഘം സ്ഥലത്ത് എത്തി. കൺട്രോൾ റൂം വാഹനത്തിൽ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റി. പിങ്ക് പോലീസിന്റെ വാഹനം വിളിച്ചുവരുത്തി പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് എത്തിച്ചു. കേസെടുക്കണമെന്നാണ് പെൺകുട്ടി നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.