കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ ; 23000 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു
സ്വന്തം ലേഖിക
കോട്ടയം: മഴ കാര്യമായി പെയ്തില്ലെങ്കിലും, കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങാത്തത് ജനജീവിതം ദുസഹമാക്കുന്നു. ഇരുപത്തിമൂവായിരം പേർ ഒരാഴ്ചയായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. റെഡ് അലർട്ട് ഉണ്ടായില്ല.അതി ശക്തമായി മഴയും പെയ്തില്ല. പക്ഷേ കോട്ടയത്തിൻറെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളമാണ്. വീടുകൾ വ്യാപാരസ്ഥാപനങ്ങൾ സ്‌കൂളുകൾ അങ്ങനെ വെള്ളമെത്താത്ത സ്ഥലങ്ങളില്ല.
കഴിഞ്ഞയാഴ്ച മുതൽ ലീലാമ്മയും മാർട്ടിനും ക്യാമ്പിലാണ്.എന്നും രാവിലെ വീട്ടിൽ നിന്ന് വെള്ളമിറങ്ങിയോ എന്ന് നോക്കാൻ പോകും.നിരാശയാണ് ഫലം. സമീപത്ത് വെള്ളം നിറഞ്ഞിട്ടും വീട് വിട്ട് പോകാത്ത ചിലരെയും കാണാം. ഉയർന്ന പ്രദേശങ്ങളിൽ സ്‌കൂളുകൾ തുറന്നു. പക്ഷേ 175 ക്യാമ്പുകൾ പ്രവർത്തിക്കുന്ന കുമരകം, കോട്ടയം, അയ്മനം എന്നിവടങ്ങളിലൊന്നും സ്‌കൂളുകൾ തുറന്നിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴ പെയ്തില്ലെങ്കിലും ഒരാഴ്ച വരെ കാത്തിരിക്കണം ഈ വെള്ളമിറങ്ങാൻ. മീനച്ചിലാർ മൂന്ന് തവണയാണ് കരകവിഞ്ഞത്. കൂടാത മുണ്ടക്കയം അടുക്കം മേഖലകളിൽ 11 ചെറു ഉരുൾപൊട്ടലുകളുമുണ്ടായി.അതാണ് വെള്ളം കുതിച്ചൊഴുകി താഴ്ന്ന പ്രദേശങ്ങളിലേക്കെത്തിയത്. സാധാരണ ആറ്റിൽ വെള്ളം കയറുമ്പോൾ താഴ്ന്നടിയടങ്ങളിൽ വെള്ളം കയറാറുണ്ടെങ്കിലും ഇത്രയും ദിവസം നിൽക്കാറില്ലെന്ന് പ്രദേശ വാസികൾ പറയുന്നു.