തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംവിധായകൻ ജി.അരവിന്ദൻ്റെ സ്മൃതി ദിനത്തിനോട് അനുബന്ധിച്ച് ലേഖന രചനാ മത്സരം സംഘടിപ്പിക്കുന്നു;പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം ;മികച്ച ലേഖനങ്ങൾക്ക് മെമന്റോയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും

Spread the love

കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ സ്മൃതി ദിനത്തിനോട് അനുബന്ധിച്ച് ലേഖന രചനാ മത്സരം സംഘടിപ്പിക്കുന്നു.

video
play-sharp-fill

പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. ഏതെങ്കിലും ഒരു അരവിന്ദൻ ചലച്ചിത്രത്തെ നിരൂപണം ചെയ്ത് എഴുതാം. മികച്ച ലേഖനങ്ങൾക്ക് മെമന്റോയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.

ഒന്നാം സ്ഥാനം നേടുന്ന ലേഖനത്തിന് 3333 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും, രണ്ടാം സ്ഥാനം നേടുന്ന ലേഖനത്തിന് 2222രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടുന്ന ലേഖനത്തിന് 1111 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലേഖനം [email protected] എന്ന ഇമെയിൽ ഐഡിയിലേയ്ക്ക് മാർച്ച് മാസം പത്താം തീയതിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 7012864173