ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; കോട്ടയം താലൂക്ക് മഹല്ല് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഗമവും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധ റാലിയും സംഗമവും. കോട്ടയം താലൂക്ക് മഹല്ല് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ​​വൈകുന്നേരം 4.30 നാണ് പ്രതിഷേധ പ്രകടനം. ഡോ. ഹാഫിസ് ജു​നൈദ് ചൗഹരി അ‌സ്ഹരിയും മറ്റു പ്രമുഖ നേതാക്കളും പ്രതിഷേധറാലിയിൽ പങ്കെടുക്കും.

ആദരവായ റസൂലുല്ലാഹി(സ)യെ ആക്ഷേപിച്ചവർക്കെതിരെ പ്രതിഷേധിക്കുക എന്നത് വിശ്വാസത്തിൻ്റെ ഭാഗവും ബാദ്ധ്യതയുമാണ്.ആയതിനാൽ പ്രവാചക സ്നേഹികളായ മുഴുവൻ വിശ്വാസികളും വെള്ളിയാഴ്ച വൈകുന്നേരം കോട്ടയം താലൂക്ക് മഹല്ല് കോഡിനേഷൻ സംഘടിപ്പിക്കുന്ന പ്രവാചകനിന്ദക്കെതിരെയുള്ള വമ്പിച്ച പ്രതിഷേധറാലിയിൽ പങ്കെടുക്കണമെന്ന് കോട്ടയം താലൂക്ക് മഹല്ല് കോർഡിനേഷൻ കമ്മറ്റി അഭ്യർത്ഥിച്ചു. പ്രതിഷേധ പ്രകടനം കൃത്യം 4:30 ന് മക്കാ മസ്ജിദ് (കളക്ട്രേറ്റിന് സമീപം) നിന്ന് ആരംഭിക്കുന്നതാണെന്ന് താലൂക്ക് മഹല്ല് കോഡിനേഷൻ കമ്മറ്റി അ‌റിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group