
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ നിയന്ത്രണം നഷ്ടമായ കാർ മൂന്ന് കാറുകളിൽ ഇടിച്ച ശേഷം സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് അപകടം. കാർ യാത്രക്കാരന് പരിക്ക്
എറണാകുളം ഭാഗത്ത് നിന്നും എത്തിയ മാരുതി 800 നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച ശേഷം കോട്ടയം ഭാഗത്ത് നിന്നും എത്തിയ മറ്റൊരു കാറിലും ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരന് നിസാര പരിക്കേറ്റു. തലയോലപ്പറമ്പ് പൊലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിവിവരങ്ങൾ നിരീക്ഷിച്ചു.