play-sharp-fill
കോട്ടയം തലയോലപ്പറമ്പിൽ മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തിക സഹായം ചെയ്തു; നീണ്ടൂർ കൈപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം തലയോലപ്പറമ്പിൽ മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തിക സഹായം ചെയ്തു; നീണ്ടൂർ കൈപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം: മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തികമായി സഹായം ചെയ്തു വന്നിരുന്ന ഒരാള്‍കൂടി പോലീസിന്റെ പിടിയിലായി. നീണ്ടൂർ കൈപ്പുഴ കുന്നുംപുറത്ത് സോബിൻ.കെ.ജോസ് (24) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഒമ്പതാം തീയതി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നടന്ന വന്‍ കഞ്ചാവ് വേട്ടയിൽ കെന്‍സ് സാബു, രഞ്ജിത്ത് എന്നിവരെ പിടികൂടിയിരുന്നു.

ശാസ്ത്രീയമായി നടത്തിയ പരിശോധനയിലും, പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും, ഇവർക്ക് മയക്കുമരുന്ന് വാങ്ങുന്നതിന് വേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നവരില്‍ സോബിൻ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് മനസിലായതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ മയക്കുമരുന്ന് സംഘത്തിന് സാമ്പത്തിക സഹായം നകിയതിന് ആർപ്പൂക്കര ഈസ്റ്റ് ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ മിഥുൻ സി. ബാബുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ സോബിനും പോലീസിന്റെ പിടിയിലാകുന്നത് . പ്രതിയെ കോടതിയില്‍ ഹജരാക്കി.