കോട്ടയം തലയോലപ്പറമ്പിൽ വന്‍ ലഹരിവേട്ട; കാറില്‍ കടത്തിയ 100 കിലോ കഞ്ചാവുമായി ഏറ്റുമാനൂര്‍,മുണ്ടക്കയം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

Spread the love

 

കോട്ടയം :തലയോലപ്പറമ്പിൽ നൂറ് കിലോ കഞ്ചാവ് പിടികൂടി. വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.
രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരുവരും കോട്ടയം സ്വദേശികളാണ്. ഏറ്റുമാനൂര്‍ സ്വദേശി കെന്‍സാബു,മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു എന്നിവരെയാണ് തലയോലപ്പറമ്ബ് പൊലീസ് പിടികൂടിയിരിക്കുന്നത്.

പൊലീസും, എക്‌സൈസും വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രാവിലെ ആറരയോട് കൂടിയാണ് വാഹന പരിശോധന നടന്നത്.

രക്ഷപ്പെടാന്‍ നോക്കിയ പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇത് എവിടെ നിന്ന് കൊണ്ടുവന്നുm എവിടേക്ക് കൊണ്ടുപോകാനാണ് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group