play-sharp-fill
‘ഫന്റാസ്റ്റിക്….!  കോട്ടയം താഴത്തങ്ങാടി പള്ളിയില്‍ ജുമാ നിസ്കരിച്ച്‌ സെനഗല്‍ പ്രതിനിധി;  നിര്‍മ്മിതിയില്‍ വണ്ടറടിച്ച്‌ മുസ്തഫ കമാല്‍ ഗയൂ

‘ഫന്റാസ്റ്റിക്….! കോട്ടയം താഴത്തങ്ങാടി പള്ളിയില്‍ ജുമാ നിസ്കരിച്ച്‌ സെനഗല്‍ പ്രതിനിധി; നിര്‍മ്മിതിയില്‍ വണ്ടറടിച്ച്‌ മുസ്തഫ കമാല്‍ ഗയൂ

സ്വന്തം ലേഖിക

കോട്ടയം: താഴത്തങ്ങാടി ജുമാമസ്ജിദില്‍ ജുമാ നമസ്കാരത്തിന് ശേഷം കൊത്തുപണികളുടെ ഭംഗി കണ്ട് ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ പ്രതിനിധി മുസ്തഫ കമാല്‍ ഗയൂ പറഞ്ഞു, ‘ഫന്റാസ്റ്റിക്’ !

നൂറ്റാണ്ടു മുന്‍പുള്ള നിര്‍മ്മാണ രീതികള്‍ കണ്ട് അദ്ഭുതപ്പെട്ട മുസ്തഫ വിശ്വാസികള്‍ക്കൊപ്പം ഫോട്ടോയടെുത്തും പള്ളിയുടെ വിശേഷങ്ങളോരോന്നും ചോദിച്ചറിഞ്ഞും ചീഫ് ഇമാമിന്റെ കൈയില്‍ സമ്മാനത്തുകയും നല്‍കിയാണ് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ഗ്രീന്‍ ജോബ്സ് പ്രോഗ്രാം തലവനായ മുസ്തഫ കുമരകത്ത് ജി 20 വികസന സമിതി യോഗത്തിനെത്തിയപ്പോഴാണ് താഴത്തങ്ങാടി പള്ളിയുടെ ചരിത്രമറിഞ്ഞത്. ഉടന്‍ വെള്ളിയാഴ്ച നിസ്കാരത്തിന് പോവണമെന്ന ആഗ്രഹം ലെയ്സണ്‍ ഓഫീസര്‍ കൂടിയായ കെ എ എസ് ഉദ്യോഗസ്ഥന്‍ രാര രാജിനോട് പങ്കിട്ടു.

ഉച്ചയ്ക്ക് ഒന്നോടെ പൊലീസ് അകമ്പടിയില്‍ എത്തിയപ്പോഴാണ് വിശ്വാസികളേറെപ്പേരും ഒപ്പം നിസ്കരിക്കുന്ന വി ഐ പിയെ അറിഞ്ഞത്. ചീഫ് ഇമാം ഹാഫിസ് അബു ഷമ്മാസ് മുഹമ്മദാലി മൗലവിയും പ്രസിഡന്റ് കെ.കെ.മുഹമ്മദ് സാലിയും കമ്മിറ്റിക്കാരും ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്ന് ജുമാ നമസ്കാരം. ”

പുണ്യമാസത്തില്‍ നിങ്ങള്‍ക്കൊപ്പമാവാന്‍ കഴിഞ്ഞത് അള്ളാഹുവിന്റെ അനുഗ്രഹമാണ്. ലോകത്തിലെ മുസ്ളിങ്ങളുടെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കാന്‍ അള്ളാഹുവിനോട് ദുവാ ചെയ്യുന്നു. എല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ” വിശ്വാസികളോടായി മുസ്തഫ പറഞ്ഞു.

വീതുളി കൊണ്ട് മിനുക്കിയെടുത്ത് എട്ട് തേക്കിന്‍ തൂണുകളുടെ ഉറപ്പും പള്ളിയുടെ പഴക്കവും അറിഞ്ഞപ്പോള്‍ കണ്ണുകള്‍ തിളങ്ങി. കൊത്തുപണികളോരോന്നും ചോദിച്ചറിഞ്ഞു.
പള്ളിയുടെ ചരിത്രവും നിര്‍മാണവും രാര രാജ് വിസ്തരിച്ചു.