കോട്ടയം തലയോലപ്പറമ്പിൽ കാർ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്; അപകടത്തെത്തുടർന്ന് കാർ നിർത്താതെപോയി

Spread the love

തലയോലപ്പറമ്പ്: വൈക്കം പൊട്ടന്‍ചിറ പെട്രോള്‍പമ്പിന് സമീപം .കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.

തലയോലപ്പറമ്പ് വടയാര്‍ കൊടുവത്തറയില്‍ സച്ചിന്‍ ഗോപാലി (23)നാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം.

അപകടത്തെത്തുടർന്ന് കാർ നിർത്താതെപോയി. റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ സച്ചിനെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group