
സ്വന്തം ലേഖകൻ
കോട്ടയം:ചെന്നൈ കോട്ടയം റൂട്ടില്‍ പുതിയ വന്ദേഭാരത് ട്രെയ്ന്‍ സര്‍വീസ് ശുപാര്‍ശ ചെയ്ത് സതേണ്‍ റെയ്ല്‍വേ. ചെന്നൈയിലേക്ക് കോട്ടയത്തു നിന്ന് വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയാല്‍ അത് കോട്ടയം ടെര്‍മിനല്‍ സ്റ്റേഷനാകുന്നതിലേക്കുള്ള വലിയ ചുവടുവയ്പാകും.
പാതയിരട്ടിപ്പിക്കലും പ്ലാറ്റ്ഫോമുകളും എണ്ണം കൂട്ടലും കഴിഞ്ഞെങ്കിലും ടെര്‍മിനല്‍ സ്റ്റേഷനായി കോട്ടയത്തെ ഇതുവരെ മാറ്റിയിട്ടില്ല. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായാണ് അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ കോട്ടയത്തു നിന്ന് ആരംഭിക്കുന്ന ഒരേ ഒരു എക്സ്പ്രസ് ട്രെയ്ന്‍ നിലംബൂര് എക്സപ്രസ് ആണ്. പാസഞ്ചര്‍ ട്രെയ്നായി കണക്കാക്കിയിരുന്ന ഈ ട്രെയ്ന്‍ കോട്ടയത്തു നിന്ന് എറണാകുളത്ത് എത്തി അവിടെ നിന്നാണ് എക്സ്പ്രസ് ട്രെയ്ന്‍ ആയി ഓടിയിരുന്നത്.
ഇപ്പോള്‍ പൂര്‍ണമായും കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സ് സര്‍വീസ് ആയി മാറിയിട്ടുണ്ട്. പുതിയ സര്‍വീസ് തുടങ്ങുന്നതോടു കൂടി ടെര്‍മിനല്‍ സ്റ്റേഷൻ എന്നതിലേക്ക് കോട്ടയം സ്റ്റേഷൻ മാറ്റാനുള്ള സാധ്യതയേറും.
എട്ട് കോച്ചുകളുള്ള വന്ദേഭാരത് ആണ് ചെന്നൈ-കോട്ടയം റൂട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്ഫോം 3, 4 കളിലായി ഈ ട്രെയ്ന്‍ വൃത്തിയാക്കാനും വെള്ളം നിറയ്ക്കാനുമുള്ള സൗകര്യമുണ്ടാകും. രണ്ടര മണിക്കൂര്‍ കൊണ്ട് ഈ ജോലികള്‍ പൂര്‍ത്തിയാക്കാനാകും.
പ്ലാറ്റ്ഫോം നമ്പർ 1എ, 5 എന്നിവയില്‍ കൂടി ഈ സൗകര്യങ്ങളെത്തുന്നതോടെ കൂടുതല്‍ ട്രെയ്ന്‍ സര്‍വീസുകള്‍ ഇവിടെ നിന്ന് ആരംഭിക്കാമെന്നാണ് കരുതുന്നത്.