കോട്ടയത്ത് അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; ചെങ്ങളം ഗവ.ഹൈസ്കൂളിലെ അറബി അധ്യാപകനെതിരെ പരാതി; അധ്യാപകൻ കുട്ടികളെ കെട്ടിയിട്ട് തല്ലിയതായും സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ
പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.

ചെങ്ങളം ഗവ.ഹൈസ്കൂളിലെ അധ്യാപകനായ ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പിൽ വീട്ടിൽ സാലിഹ് റ്റി.എസ് (46) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറബി അധ്യാപകനായ ഇയാൾ അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു . പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാൾക്കെതിരെ മറ്റൊരു പെൺകുട്ടിയും സമാനമായ പരാതി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.