video
play-sharp-fill

പാർക്കിംഗിന് സ്ഥലമില്ലാതെ നട്ടം തിരിയുന്ന കോട്ടയം; നഗരമധ്യത്തിൽ ടിബി റോഡിലുള്ള നഗരസഭയുടെ പാർക്കിംഗ് മൈതാനത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിടം പണിയുന്നതിനായി ലോഡ് കണക്കിന് മണ്ണ് ഇറക്കിയിരിക്കുന്നു; വാഹനങ്ങൾ പാർക്ക് ചെയ്തില്ലെങ്കിലും വേണ്ടില്ല, സ്വകാര്യ വ്യക്തി കെട്ടിടം പണിതാൽ മതിയെന്ന് നഗരസഭ അധികൃതർ

Spread the love

കോട്ടയം: പാർക്കിംഗിന് സ്ഥലമില്ലാതെ നട്ടം തിരിയുന്ന കോട്ടയം നഗരത്തിൽ ടിബി റോഡിൽ നഗരസഭാ വക പാർക്കിംഗ് മൈതാനത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിടം പണിയുന്നതിനായി ലോഡ് കണക്കിന് മണ്ണ് ഇറക്കിയിരിക്കുന്നതായി പരാതി.

കോട്ടയം നഗരത്തിൽ നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിംഗ്‌ മൈതാനങ്ങളിൽ ഒന്ന് തിരുനക്കര മൈതാനവും രണ്ടാമത്തേത് ടിബി റോഡിലുള്ള പാർക്കിംഗ്‌ മൈതാനവുമാണ്. ഇതിൽ ടിബി റോഡിലുള്ള പാർക്കിംഗ്‌ മൈതാനത്താണ് തൊട്ടടുത്ത് കെട്ടിടം പണിയുന്ന സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണ് ഇറക്കിയിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിലെ ചിലരുടെ ഒത്താശയോടെയാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. മണ്ണ് ഇറക്കിയിട്ടിരിക്കുന്നത് മൂലം സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.

പതിനഞ്ചോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലമാണ് ഇത്തരത്തിൽ കൈയ്യേറിയിരിക്കുന്നത്. ഒരാഴ്ച്ചയിലധികായി മണ്ണ് ഇവിടെ കുട്ടിയിട്ടിരിക്കുകയാണ്.