കോട്ടയത്ത് ആർഎസ്എസ് ശാഖയിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമവും ക്രൂരതയും മരണ മൊഴിയായി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം ;  കൂടുതൽ അന്വേഷണവുമായി പൊലീസ്

Spread the love

കോട്ടയത്ത് ആർഎസ്എസ് ശാഖയിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമവും ക്രൂരതയും മരണ മൊഴിയായി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. കഴിഞ്ഞ ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലിൽ കാത്തിരപ്പള്ളി സ്വദേശി അനന്തു (24)വിന്റെ മൃതദേഹം കണ്ടത്.ആത്മഹത്യ കുറിപ്പിൽ ആർഎസ്എസ് നേതാവിനെതിരെ ആരോപണമുണ്ടായിരുന്നു.

video
play-sharp-fill

അനന്തുവിൻ്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തിൽ ശക്‌തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി, കെ സി വേണുഗോപാൽ തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസും, ഡിവൈഎഫ്ഐയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മരണശേഷം പബ്ലീഷ് ആകുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു ഫെയ്സ്ബുക്കിൽ പോസ്‌റ്റിട്ടത്. ആർഎസ്എസ് പ്രവർത്തകർക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങൾ. നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം പോസ്റ്റിലെ ആക്ഷേപങ്ങൾ അവിശ്വസനീയമാണന്നാണ് സഹപ്രവർത്തകർ പറയുന്നത്. യുവാവിൻ്റെ ഫേസ്ബുക്ക് ഐഡിയിൽ കയറി മറ്റാരെങ്കിലും പോസ്റ്റ് ഇടാനുള്ള സാധ്യത അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.