play-sharp-fill
ഇസ്രയേൽ – പാലസ്തീൻ യുദ്ധം ശബ്ദങ്ങളിലൂടെ അവതരിപ്പിച്ച് ഒൻപതാം ക്ലാസുകാരി ; സ്കൂൾ കലോത്സവത്തിൽ താരമായി പാലാ സ്വദേശിയായ അദ്ധ്യാപിക സിസ്റ്റർ സുദീപയും ; കോട്ടയം സെന്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അദ്ധ്യാപികയാണ് മിമിക്രി ഗുരുവായ സിസ്റ്റർ

തിരുവനന്തപുരം : ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ ഇസ്രയേൽ – പാലസ്തീൻ യുദ്ധം നടന്ന ദിവസത്തെ ശബ്ദങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഒമ്പതാം ക്ലാസുകാരി ഏയ്ഞ്ചൽ. സദസിൽ പ്രാർത്ഥനയോടെ സിസ്റ്റർ സുദീപയുമുണ്ട്.

കോട്ടയം സെന്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അദ്ധ്യാപികയായ സിസ്റ്ററാണ് മിമിക്രിയിൽ എയ്ഞ്ചലിന്റെ ഗുരു. കുട്ടിക്കാലത്ത് നൃത്ത ഇനങ്ങളിൽ താരമായിരുന്ന സിസ്റ്റർ അദ്ധ്യാപന രംഗത്തേക്ക് ഇറങ്ങിയശേഷം കുട്ടികളെ കലാ മത്സരങ്ങൾക്ക് പരിശീലിപ്പിക്കാൻ തുടങ്ങി. കുട്ടികൾ തളരുമ്പോൾ പ്രാർത്ഥനയ്ക്കൊപ്പം മോട്ടിവേഷനും നൽകും.

‘എല്ലാം പെർഫെക്ട് ആയിട്ടല്ലല്ലോ ആരും ജനിക്കുന്നത്…എല്ലാം ട്രൈ ചെയ്യണം..’ സിസ്റ്ററുടെ വാക്കുകളിലുണ്ട് നിശ്ചയദാർഢ്യം. കോട്ടയം പാലാ സ്വദേശിയാണ് സിസ്റ്റർ ഇരുപതാം വയസിലാണ് പാലായിലെ കോൺവെന്റിലെത്തുന്നത്. സമകാലിക പ്രസക്തിയുള്ള വിഷയം തിരഞ്ഞെടുക്കണമെന്നത് സിസ്റ്ററിന്റെ നിർബന്ധമായിരുന്നു. ഏയ്ഞ്ചലിന്റെ അച്ഛൻ ടോജോ സെയിൽസ് വിഭാഗത്തിലാണ്. അമ്മ : ഉണ്ണിമേരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group