play-sharp-fill
കോട്ടയം ന​ഗരത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും, വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി ;137 കേസുകൾ രജിസ്റ്റർ ചെയ്തു

കോട്ടയം ന​ഗരത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും, വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി ;137 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും,വിൽപ്പനയും തടയുന്നതിന്റെ ഭാഗമായും, മുൻകാലങ്ങളിൽ വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ചിട്ടും ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനായും ജില്ലയിലുടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പരിശോധനയിൽ കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന 10 പേരെ അറസ്റ്റ് ചെയ്യുകയും , ഇതു കൂടാതെ മറ്റു കേസുകളിലായി 11 പേരെയും അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമേ കാപ്പാ ചുമത്തിയ പ്രതികൾക്കായും ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തി. പരിശോധനയിൽ എൻ.ഡി.പി.എസ് ആക്റ്റ് പ്രകാരം ഏഴ് കേസും, അബ്കാരി ആക്റ്റ് പ്രകാരം 37 കേസും കോഡ്പ ആക്റ്റ് പ്രകാരം 19 കേസുകളും ഉൾപ്പെടെ 137 കേസുകൾ രജിസ്റ്റർ ചെയ്തു.