കോട്ടയത്ത് തെരുവ് നായ ശല്യം രൂക്ഷം ; ജില്ലാ ആശുപത്രിയ്ക്ക് മുന്നിലും ശാസ്ത്രി റോഡിലും തെരുവ് നായയുടെ ആക്രമണം ; കാൽ നട യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖിക

കോട്ടയം : കോട്ടയത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം . ശാസ്ത്രി റോഡിലും കെ.കെ റോഡിൽ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലും വച്ചാണ് കാൽ നട യാത്രക്കാരായ മൂന്ന് പേരെ തെരുവ് നായ ആക്രമിച്ചത് .

തൃശൂർ സ്വദേശി ഫ്രാൻസിസ് (56), സോണി വർഗീസ് ,എം.എൽ റോഡ് സ്വദേശി ബിനു (31) എന്നിവർക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group