
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിന്റെ ഹർജിയിൻമേൽ ആകാശപാതയുടെ ബലം പരിശേധിക്കാൻ ഹൈക്കോടതി നിർദ്ദേശം.
ആഗസ്റ്റ് 19,20,21,22 തീയതികളിൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് ആകാശപാതയുടെ ബലം പരിശോധിക്കുന്നത്.
ഇന്നലെയും പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും, നാളെയും, മറ്റന്നാളും പരിശോധന നടക്കുന്നത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട്, ചെന്നൈ ഐഐടികളിലെ വിദഗ്ധരുടെ സംഘമാണ് പരിശോധനയ്ക്കായി കോട്ടയത്ത് എത്തിയത്. പരിശോധനയുടെ
ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഗതാഗത നിയന്ത്രണങ്ങൾ ഇപ്രകാരമാണ്.
1. തിരുവനന്തപുരം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന ഭാര വാഹനങ്ങൾ ലോറി,ടൂറിസ്റ്റ് ബസ്സുകൾ,ടിപ്പർ തുടങ്ങിയവ സിമന്റ് കവലയിൽ നിന്നു തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ് വഴി തിരുവാതുക്കൽ കുരിശു പള്ളി-അറുത്തൂട്ടി ചാലുകുന്ന് വഴി പോകേണ്ടതാണ്.
2. കെ.കെ റോഡിലൂടെ ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കളക്ടറേറ്റ് ജംഗ്ഷനിൽ നിന്നും വലതു തിരിഞ്ഞു ശാസ്ത്രി റോഡിലൂടെ ടി.എം.എസ് ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
3. ഏറ്റുമാനൂർ ഭാഗത്തു നിന്നും തിരുവനന്തപുരം പോകേണ്ട വാഹനങ്ങൾ നാഗമ്പടം സിയേഴ്സ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ടി.എം.എസ് ജംഗ്ഷനിലെത്തി ഗുഡ്ഷെപ്പേർഡ് -മനോരമ ജംഗ്ഷൻ വഴി പോകേണ്ടതാണ്.