ഓണത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന ഇളവുകൾ അവസാനിച്ചു : കോട്ടയത്തെ വ്യാപാര സ്ഥാപനങ്ങളുടെ പുതിയ സമയക്രമം ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ബുധനാഴ്ച അവസാനിച്ചു.

ഇന്നു മുതല്‍ ഓഗസ്റ്റ് 26ന് മുന്‍പുണ്ടായിരുന്ന സമയക്രമം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ച് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നത് രവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രം.

അഞ്ചു മുതല്‍ രാത്രി പത്തു വരെ പാഴ്‌സല്‍ സര്‍വീസ് അല്ലെങ്കില്‍ ഹോം ഡെലിവറി നടത്താം.

ബേക്കറികളില്‍ ഭക്ഷണപാനീയങ്ങള്‍ വിളമ്പാന്‍ പാടില്ല. പാഴ്‌സല്‍ വിതരണത്തിന് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.