കാനനപാതയില്‍ വനം വകുപ്പിന്‍റെ നിരോധന ഉത്തരവിനെതിരേ ശരണം വിളിച്ച്‌ പ്രതിഷേധം ; അയ്യപ്പ ഭക്തര്‍ കൂട്ടത്തോടെ ചെക്ക് പോസ്റ്റ്‌ ബലമായി തള്ളിത്തുറന്ന് കാനനപാതയില്‍ പ്രവേശിച്ചു.

Spread the love

 

കണമല: നൂറുകണക്കിന് അയ്യപ്പ ഭക്തര്‍ക്ക് മുന്നില്‍ പത്തോളം വരുന്ന വനപാലകര്‍ക്ക്‌ ചെറുത്തു നില്‍ക്കാനായില്ല. ഇന്നലെ രാവിലെ എരുമേലി വഴിയുള്ള കാനനപാതയിലെ മുക്കുഴിയിലാണ് സംഭവം. ശബരിമല നട മകരവിളക്ക് ഉത്സവത്തിന് തുറക്കുന്ന നാളെ വരെ കാനനപാത വഴി തീര്‍ഥാടക യാത്ര വനം വകുപ്പ് നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം

video
play-sharp-fill

 

 

 

 

തടഞ്ഞത് ഉപരോധമായി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് അഴുത ഇടത്താവളത്തില്‍ വനപാലകര്‍ അയ്യപ്പ ഭക്തരെ തടഞ്ഞതിനെ തുടര്‍ന്ന് അന്ന് വൈകുന്നേരം 6.30 വരെ നാല് മണിക്കൂറോളം ഭക്തര്‍ കാളകെട്ടി – കോരുത്തോട് – മുണ്ടക്കയം പാത ഉപരോധിച്ച്‌ പ്രതിഷേധിച്ചിരുന്നു. അന്ന് വൈകുന്നേരം കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ അമല്‍ മഹേശ്വര്‍, പഞ്ചായത്ത്‌ അംഗവും കാളകെട്ടി വന സംരക്ഷണ സമിതി പ്രസിഡന്‍റുമായ സതീഷ് പമ്ബാവാലി എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ഭക്തര്‍ ഉപരോധം പിൻവലിക്കുകയായിരുന്നു.

 

 

 

 

 

മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറക്കുമ്ബോള്‍ കാനനപാതയില്‍ യാത്ര അനുമതി നല്‍കാമെന്നും ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താൻ പാസ് നല്‍കാമെന്നുമാണ് ഭക്തര്‍ക്ക് ഉറപ്പ് നല്‍കിയത്. ഈ ഉറപ്പില്‍ തൃപ്തരാകാതെ കാളകെട്ടിയില്‍ തങ്ങിയ ഭക്തര്‍ ആണ് ഇന്നലെ മുണ്ടക്കയം റോഡ് വഴി കുഴിമാവവിലെത്തി വനത്തിലൂടെ നടന്ന് കാനനപാതയിലെ മുക്കുഴിയില്‍ എത്തിയത്. പെരിയാര്‍ കടുവാ സങ്കേത വനമായ ഇവിടം ഇടുക്കി ജില്ലയില്‍പ്പെട്ടതാണ്. ഇതുവഴി കാനന പാതയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഈ പാതയുടെ കാളകെട്ടിയില്‍നിന്നുള്ള പ്രവേശനഭാഗമായ അഴുതയില്‍ ഭക്തരെ കഴിഞ്ഞ ദിവസം തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

ഇന്നലെ രാവിലെ മുക്കുഴിയില്‍ എത്തിയ ഭക്തര്‍ വലിയ സംഘമായി മാറിയതോടെ വനം വകുപ്പിന്‍റെ ഗേറ്റ് ബലമായി തള്ളിത്തുറന്ന് ശരണം വിളിച്ച്‌ കാനനപാതയില്‍ പ്രവേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വീണ്ടും ഭക്തര്‍ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ സംഘര്‍ഷം ഒഴിവാക്കാൻ ഇടുക്കി ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് അഴുതയിലെ ചെക്ക് പോസ്റ്റ്‌ തുറന്നിട്ട വന പാലകര്‍ വൈകുന്നേരം അടച്ചു. അതുവരെ അയ്യപ്പ ഭക്തര്‍ക്ക് വനപാതയില്‍ യാത്ര ചെയ്യാൻ എതിര്‍പ്പുണ്ടായില്ല.

 

 

 

 

 

ഒരു പാത, രണ്ട് ജില്ല : അഴുത വരെ കോട്ടയം ജില്ലയും അഴുത നദിയുടെ മറുകര മുതല്‍ ഇടുക്കി ജില്ലയിലുമാണ് കാനനപാത കടന്നുപോകുന്നത്. കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ട വനപാതയില്‍ വനം വകുപ്പ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭക്തര്‍ പറയുന്നു. കൂട്ടത്തോടെ ഭക്തര്‍ എത്തുമ്ബോള്‍ വനപാലകര്‍ അനുഗമിച്ച്‌ ഭക്തരെ യാത്ര ചെയ്യാൻ കോട്ടയം ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നുണ്ട്. ഒരിടത്ത് സൗമ്യം;

 

 

 

 

 

മറുവശത്ത് എതിര്‍പ്പ്എരുമേലിയില്‍നിന്ന് വനപാത ആരംഭിക്കുന്ന കോയിക്കക്കാവ് മുതല്‍ കോട്ടയം ജില്ലാ അതിര്‍ത്തി അവസാനിക്കുന്ന അഴുത വരെ ഭക്തര്‍ക്ക് വനം വകുപ്പില്‍നിന്ന് ഉദാരമായ സമീപനം ആണെന്ന് പറയുന്നു. ചെറു സംഘങ്ങളായി വരുന്ന ഭക്തരെ തടഞ്ഞുനിര്‍ത്തി വലിയ സംഘമായി മാറുമ്ബോഴാണ് കടത്തിവിടുന്നത്. വന്യ മൃഗങ്ങള്‍ മനുഷ്യസാന്നിധ്യം കൂടുതല്‍ പ്രകടമാകുമ്ബോള്‍ കാടിനുള്ളിലേക്ക് തിരികെ പോകുമെന്ന സാധ്യത മുൻനിര്‍ത്തിയാണ് വലിയ സംഘമായി മാറുമ്ബോള്‍ ഭക്തരെ കടത്തിവിടുന്നത്.

 

 

 

 

ഒപ്പം വന പാലകര്‍ അനുഗമിക്കുകയും ചെയ്യും. എന്നാല്‍ അഴുത നദിയുടെ മറുകര മുതല്‍ പെരിയാര്‍ കടുവാ സാങ്കേത വന ഭൂമി ഉള്‍പ്പെട്ട ഇടുക്കി ജില്ലയില്‍ കടുത്ത നിയന്ത്രണമാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്തരെ അഴുതയുടെ മറുകരയില്‍ തടയുകയാണ്. ആരെയും കടത്തിവിടില്ലെന്ന് വനപാലകര്‍ പറയുമ്ബോള്‍ കച്ചവടക്കാര്‍ക്ക് പോകാൻ അനുമതി നല്‍കുന്നുണ്ടെന്ന് ഭക്തര്‍ ആരോപിക്കുന്നു. ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങള്‍ ഏകോപനത്തോടെ കാനനപാതയില്‍ പ്രവര്‍ത്തിച്ചാല്‍ സംഘര്‍ഷമുണ്ടാകില്ലെന്ന് പ്രദേശത്തെ ജനപ്രതിനിധികള്‍ പറയുന്നു.

 

 

 

 

 

ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ ആലോചിക്കാൻ ഇടുക്കി ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ പമ്ബാവാലി പ്രദേശത്തെ ജനപ്രതിനിധികളെകൂടി പങ്കെടുപ്പിക്കണമെന്ന് ആവശ്യം ശക്തമാണ്. കോട്ടയം ജില്ലയിലെ വനപാതയില്‍ അനുമതിയും ഇടുക്കി ജില്ലയിലെ വനപാതയില്‍ വിലക്കും നിലനില്‍ക്കുന്നത് ശബരിമല തീര്‍ഥാടകരില്‍ കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത ദിവസം മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറക്കുന്നതോടെ വനപാതയില്‍ യാത്ര അനുമതി ഉത്തരവ് ഇടുക്കി ജില്ലാ കളക്ടര്‍ പുറപ്പെടുവിക്കും.

 

 

 

 

 

 

പോയത് 71,240 പേര്‍ശബരിമല പരമ്ബരാഗത കാനനപാത വഴി ഇത്തവണ മണ്ഡല കാലത്ത് കടന്നുപോയ തീര്‍ഥാടകരുടെ എണ്ണം 71,240 ആണെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയൻ പറഞ്ഞു. ഇതിന്‍റെ ആറിരട്ടി തീര്‍ഥാടകര്‍ ഇനിയുള്ള മകരവിളക്ക് സീസണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യ മൃഗങ്ങളുടെ സാന്നിധ്യം പ്രകടമായതിനാല്‍ തീര്‍ഥാടകര്‍ക്ക് രാത്രിയില്‍ യാത്ര ചെയ്യാൻ അനുമതി നല്‍കിയിട്ടില്ല. പകല്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് കാനനപാതയില്‍ തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത്.