കോട്ടയം മണർകാട്ട് പട്ടാപ്പകൽ ബോർഡ് വെച്ച് അനാശാസ്യം നടത്തുന്നു; ക്രോസ് മസാജിംഗിൻ്റെ മറവിൽ മണിക്കൂറിന് 3000 രൂപയ്ക്ക് പെൺകുട്ടികളെ വിൽപനയ്ക്ക് വെച്ചിരിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണർകാടിന് സമീപം പട്ടാപ്പകൽ ബോർഡ് വെച്ച് അനാശാസ്യം നടത്തുന്നു.
ക്രോസ് മസാജിംഗിൻ്റെ മറവിൽ മണിക്കൂറിന് 3000 രൂപയ്ക്ക് പെൺകുട്ടികളെ വിൽപനയ്ക്ക് വെച്ചിരിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് തേർഡ് ഐ ന്യൂസ് പുറത്ത് വിടുന്നത്.

ക്രോസ് മസാജിംഗ് നടത്തുമെന്ന് കാണിച്ച് കോട്ടയം നഗരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച് ആളെ ക്ഷണിച്ചാണ് കച്ചവടം നടത്തുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്യ ബോർഡ് ശ്രദ്ധയിൽ പെട്ട തേർഡ് ഐ ന്യൂസ് ഇൻവസ്റ്റിഗേഷൻ ടീം പരസ്യത്തിൽ കാണിച്ചിരുന്ന നമ്പരിലേക്ക് വിളിക്കുകയായിരുന്നു.

ഫോണെടുത്ത പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോൾ ക്രോസ് മസാജിംഗാണെന്നും പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്നും മണിക്കൂറിന് 3000 രൂപയാണ് ഫീസെന്നും പറഞ്ഞു. ഫോൺ വിളിച്ചത് എറണാകുളത്തെ ഓഫീസിലേക്കാണെന്നും കോട്ടയം മണർകാട് കാവുംപടിയിലുള്ള ഓഫീസിൽ നിന്ന് വിളിക്കുമെന്നും പറഞ്ഞു.

ഏതാനും മിനിറ്റുകൾക്കകം കോട്ടയം മണർകാട്ടുള്ള ഓഫീസിൽ നിന്നും വിളിയെത്തി.

ഫോൺ വിളി ഇങ്ങനെ

മസാജ് സെൻ്റർ:

മസാജിംഗ് സെൻ്ററിൽ നിന്നുമാണ് ,കുറച്ച് മുൻപ് ഞങ്ങളുടെ എറണാകുളം ഓഫീസിലേക്ക് വിളിച്ചിരുന്നുവല്ലോ? എപ്പോഴാണ് സാർ വരുന്നത്?

തേർഡ് ഐ: മണർകാട് കാവുംപടിയിൽ എവിടെയാണ് നിങ്ങൾടെ സ്ഥാപനം

മസാജ്: കാവുംപടിയിൽ മോർ സൂപ്പർ മാർക്കറ്റിന് അടുത്ത്, ബെസ്റ്റ് ബേക്കറിയുടെ മുകളിൽ രണ്ടാം നിലയിൽ ആയൂർ പഞ്ചകർമ്മ എന്നാണ് സ്ഥാപനത്തിൻ്റെ പേര്

തേർഡ് ഐ : എത്ര രൂപയാണ് ചാർജ് ചെയ്യുന്നത്?

മസാജ്: മണിക്കൂറിന് മൂവായിരം രൂപ

തേർഡ് ഐ: പെൺകുട്ടികളുടെ പ്രായം എത്രയാണ്? എവിടുള്ളവരാണ്?

മസാജ്: 20, 22 വയസുള്ളവർ, എറണാകുളം തൃശൂർ ജില്ലയിലുള്ളവരാണ്. ഇന്ന് വന്നാൽ 2500 രൂപയ്ക്ക് ചെയ്ത് തരാം. 500 രൂപ ഡിസ്കൗണ്ടുണ്ട്

തേർഡ് ഐ: മസാജ് അല്ലാതെ വേറെ എന്തേലും നടക്കുമോ?

മസാജ്: മറുപടിഇല്ല. പുഞ്ചിരിക്കുന്നു

തുടർന്ന് തേർഡ് ഐ സംഘം സ്ഥാപനത്തിന് സമീപം രഹസ്യ അന്വേഷണം നടത്തിയെങ്കിലും ആയൂർ പഞ്ചകർമ്മ എന്ന പേരിൽ ഒരു സ്ഥാപനം കണ്ടില്ല. തുടർന്ന് അവരുടെ മൊബൈൽ നമ്പരിൽ വിളിച്ചപ്പോൾ ” തത്വാ സ്പാ ” എന്ന ബോർഡ് വെച്ച സ്ഥാപനം തന്നെയാണെന്നും ഞങ്ങൾക്ക് രണ്ട് പേരുണ്ടെന്നും മറുപടി പറഞ്ഞു. തുടർന്ന് മുകളിലോട്ട് കയറി പോരാൻ പറഞ്ഞപ്പോൾ ചുറ്റും ആൾക്കൂട്ടമാണെന്ന് പറഞ്ഞ് ഞങ്ങൾ ഒഴിവായി. തുടർന്ന് തൊട്ടടുത്ത ദിവസം രാവിലെ മസാജ് സെൻ്ററിൽ നിന്ന് വീണ്ടും വിളിയെത്തി.

മസാജ്: എപ്പഴാ വരുന്നത്?

തേർഡ് ഐ. ഞങ്ങൾ വരുന്നില്ല. വേറെ ഒന്നും ഇല്ലാത്തതു കൊണ്ട് താല്പര്യമില്ല.

മസാജ്: സാറ് ധൈര്യമായിട്ട് വാ, എല്ലാം ശരിയാക്കാം, (പുഞ്ചിരിക്കുന്നു)

തേർഡ് ഐ . ഞങ്ങൾ രണ്ട് പേരുണ്ട്.

മസാജ്. അതൊന്നും പ്രശ്നമില്ല. ഇവിടെ ആവശ്യത്തിന് കുട്ടികൾ ഉണ്ട്.

തേർഡ് ഐ. സ്പെഷ്യൽ കാര്യങ്ങൾക്ക് എത്രയാ ഫീസ്?

മസാജ്. ഇവിടെ മണിക്കൂറിന് മൂവായിരം രൂപയാണ്. അഞ്ഞൂറ് രൂപ ഡിസ്കൗണ്ട് തരാം. പെൺകുട്ടികൾക്കുള്ളത് അവർക്ക് നേരിട്ട് കൊടുത്താൽ മതി. എത്ര രൂപയെന്ന് അവര് പറയും

തേർഡ് ഐ. എപ്പോൾ വരണം?

മസാജ്. ഇപ്പോൾ തന്നെ പോര് എല്ലാവരും ഫ്രീയായിട്ട് ഇരിക്കുവാ, ഉടനെ എത്തിയാൽ നല്ല ഒരു ചരക്കുണ്ട്. കോട്ടയം കാരിയാ

തേർഡ് ഐ. ശരി എന്നാൽ ഉടൻ വരാം

മസാജ്. വരുമ്പോൾ ഒരു ഡയറി മിൽക്ക് വാങ്ങണം, അല്ലേൽ വേണ്ട ഒരു സ്പ്രൈറ്റ് മതി. ഇവിടെ വരുമ്പോൾ പൈസ തരാം

തേർഡ് ഐ. പൊലീസ് പ്രശ്നമാകുമോ?

മസാജ്. ഒരു പ്രശ്നവുമില്ല. ഇവിടെ രണ്ട് നിലയുണ്ട്. ഇഷ്ടം പോലെ മുറികളുമുണ്ട്. ഒരു പ്രശ്നവുമില്ല.

വരുമ്പോൾ കാർ ഏറ്റവും അടിയിൽ പാർക്ക് ചെയ്താൽ മതി

തുടർന്ന് അനാശാസ്യകേന്ദ്രത്തേ കുറിച്ചുള്ള വിവരങ്ങൾ തേർഡ് ഐ ന്യൂസിൽ നിന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന് കൈമാറി.