
“അമ്മയില്ലാത്തപ്പോള്‍ വീട്ടില്‍ ഇരിക്കാൻ പേടിയാണ്; അച്ഛൻ സെക്ഷ്വലായ വാക്കുകള്‍ പറഞ്ഞു ഉപദ്രവിക്കും; സഹോദരൻ മദ്യപിക്കുന്നതും കഞ്ചാവ് വലിക്കുന്നതും വീട്ടില്‍ വച്ച്; ലഹരി ഉപയോഗിച്ച് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാകാത്ത അവസ്ഥ”; കോട്ടയത്ത് ലഹരിക്കടിമപ്പെട്ട അച്ഛനും മകനുമെതിരെ 20 വയസ്സുകാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്!!!
കോട്ടയം: കോട്ടയത്ത് ലഹരിക്കടിമപ്പെട്ട അച്ഛനും മകനും ചേർന്ന് സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി.
ലഹരിക്കടിമയായ പിതാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി 20 വയസുകാരി. ലൈംഗിക ചുവയോടെയുള്ള സംസാരങ്ങള്‍ പതിവാണെന്നും അച്ഛനും സഹോദരനും തന്നെയും അമ്മയേയും ശാരീരികമായി ഉപദ്രവിക്കുമെന്നും യുവതി പറയുന്നു.
24 വയസുള്ള സഹോദരൻ മദ്യപിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടില്‍വെച്ചാണ്. അമ്മയില്ലാത്തപ്പോള്‍ വീട്ടില്‍ ഇരിക്കാൻ പേടിയാണെന്നും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും പെണ്‍കുട്ടി തുറന്നു പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പതിനഞ്ച് വയസുള്ളപ്പോള്‍ ഇരുമ്പുവടികൊണ്ട് എന്നെ അച്ഛൻ അടിച്ചിട്ടുണ്ട്. ആ സംഭവത്തില്‍ ജയിലില്‍ പോയിട്ടുണ്ട്. അച്ഛൻ സെക്ഷ്വലായ വാക്കുകളൊക്കെ പറഞ്ഞാണ് ഉപദ്രവിക്കാൻ വരുന്നത്. കഞ്ചാവും കള്ളുമൊക്കെ ഉപയോഗിച്ച ശേഷം ചേട്ടൻ വീട്ടില്‍ വന്ന് കാശ് ചോദിക്കും. കൊടുത്തില്ലെങ്കില്‍ തല്ലും. ലഹരിയൊക്കെ ഉപയോഗിച്ചിട്ട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. വീട്ടില്‍ റൂമിലിരുന്നും ഇതൊക്കെ ഉപയോഗിക്കും. ഇതിന്റെ പുകയൊക്കെ ശ്വസിച്ച് ശ്വാസം മുട്ടലുണ്ട്. പണ്ടത്തെ ഓടിട്ട വീടാണ്. മുറികള്‍ക്കൊന്നും വാതിലില്ല. ബാത്ത് റൂമിന്റെ വാതിലുള്‍പ്പെടെ പൊളിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് അമ്മയുള്ളപ്പോള്‍ മാത്രമാണ് ഞാൻ ബാത്ത് റൂം ഉപയോഗിക്കുന്നത്. വെറുതെ എന്നെ ഉപദ്രവിക്കും. എൻ്റെ മുതുകിലും ബ്രെസ്റ്റിന്റെ സൈഡിലും ഇതിന്റെ പാടുണ്ട്. അമ്മ പണിക്ക് പോകുമ്പോള്‍ എന്നെ വീട്ടില്‍ നിർത്തിയിട്ട് പോകാൻ പേടിയാണ്. അച്ഛൻ എന്താ ചെയ്യുകയെന്ന് അറിയില്ലല്ലോ ?”; പെണ്‍കുട്ടി വേദനയോടെ പറയുന്നു.