കോട്ടയം നഗരമധ്യത്തിലെ ശീമാട്ടി ടെക്‌സ്‌റ്റൈൽസിലെ ഒളിക്യാമറ വീരൻ നിധിൻ സ്ഥിരം പ്രശ്‌നക്കാരൻ: പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതി; നിധിനെ ശീമാട്ടിയിൽ നിന്നും മുൻപ് പുറത്താക്കിയ ശേഷം തിരിച്ചെടുത്തത് മുതിർന്ന ജീവനക്കാർ ഇടപെട്ട്; നിധിൻ പകർത്തിയിരുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കും കൈമാറിയിരുന്നതായി സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ശീമാട്ടി ടെക്‌സ്‌റ്റൈൽസിൽ സ്ത്രീകളുടെ ചേഞ്ചിങ് റൂമിൽ ഒളിക്യാമറ വച്ച നിധിൻ സ്ഥിരം പ്രശ്‌നക്കാരൻ. പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയായ ഇയാളെ നേരത്തെ ശീമാട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കൊട്ടേഷൻ സംഘാഗമായിരുന്ന ഇയാളെ തിരിച്ചെടുത്തത് ശീമാട്ടിയിൽ ഇത്തരത്തിൽ നടന്നിരുന്ന ഇടപാടുകളിൽ മുതിർന്ന ജീവനക്കാർക്കും പങ്കുണ്ടെന്നതിൻ്റെ ഉദാഹരണമാണ്.

ശീമാട്ടിയിലെ ജീവനക്കാരൻ കാരാപ്പുഴ വെള്ളപ്പനാട്ടിൽ രജിത്കുമാറിന്റെ മകൻ നിധിൻ കുമാറി(30)നെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപകമാനിച്ചതിനും, സ്വകാര്യതയ്ക്കു ഭംഗം വരുത്തിയതിനും അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത സമ്മർദം ഏറെയുണ്ടായെങ്കിലും, ഇയാൾക്കെതിരെ ഗുരുതരമായ വകുപ്പുകൾ തന്നെ ചുമത്തി കേസെടുക്കുന്നതിനു പൊലീസിനു സഹായകരമായത് തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയാണ്. ശീമാട്ടിയുടെ പേര് സഹിതം തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടതോടെയാണ് സംഭവം വിവാദമായി മാറിയതും കേസെടുക്കുന്നതിനു പൊലീസിനു ജീവൻ ലഭിച്ചതും.

തുടർന്നു, തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ശീമാട്ടിയിലെ ജീവനക്കാരനായ നിധിന്റെ പേരിൽ പൊലീസിനെ ആക്രമിച്ചതിന് അടക്കം കേസുണ്ടെന്നു കണ്ടെത്തിയത്. എന്നാൽ, പുറത്താക്കിയ നിധിനെ തിരികെയെടുത്തതിന് പിന്നിൽ സ്ഥാപനത്തിൻ്റെ മുതിർന്ന ജീവനക്കാരിൽ   ചിലരെ സ്വാധീനിച്ചാണ് തിരികെ ജോലിയിൽ പ്രവേശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

ഇത് കൂടാതെ, ഇയാൾ മൊബൈലിൽ പകർത്തുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ സഹപ്രവർത്തകർക്കും  കൈമാറിയിരുന്നതായാണ് വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെയാണ് ഇയാൾക്കു സുഖമായി ആരും അറിയാതെ ചേഞ്ച് റൂമിൽ കയറിയിരുന്നു സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനു സാധിച്ചത്.