
കോട്ടയം: ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്കാന് ഇനി കുട്ടികളും.കേരള സ്കൂള്‍ വെതര്‍ സ്റ്റേഷന് പദ്ധതിയിലൂടെ ജില്ലയിലെ 12 സ്കൂളുകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തുറക്കുന്നത്. വൈക്കം ഗേള്‍സ്, ബോയ്സ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, തൃക്കൊടിത്താനം, വടക്കേക്കര, താഴത്തുവടകര, പനമറ്റം, മുരിക്കുവയല്‍, പാലാ, ഈരാറ്റുപേട്ട, കുമരകം, കടപ്പൂര്, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവിടങ്ങളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തുടങ്ങുന്നത്.
ജോഗ്രഫി പഠന വിഷയമായുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് ആദ്യഘട്ടത്തില്‍ വെതര്‍ സ്റ്റേഷന് സ്ഥാപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരവും ലഭിക്കും. മുഖ്യമന്ത്രിയുടെ 100ദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം പദ്ധതി വഴിയാണ് വെതര്‍ കാലാവസ്ഥ കേന്ദ്രം നിര്‍മിക്കുന്നത്. ഒരു സ്കൂളില്‍ പദ്ധതി നടപ്പാക്കാന്‍ 90000 രൂപയാണ് ചെലവ്.
മഴയുടെ തോത് അളക്കാനുള്ള മഴമാപിനി, കാറ്റിന്റെ തീവ്രത അളക്കാനുള്ള കപ് കൗണ്ടര്‍ അനിമോമീറ്റര്‍, കാറ്റിന്റെ ദിശ മനസിലാക്കാന്‍ വിന്‍ഡ് വെയിന്‍, അന്തരീക്ഷത്തിലെ ആര്‍ദ്രത അളക്കുന്നതിനുള്ള വെറ്റ് ആന്‍ഡ് ഡ്രൈ തെര്‍മോമീറ്റര്‍, രണ്ട് സമയങ്ങള്‍ക്ക് ഇടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താന്‍ സിക്സ് മാക്സിമം, മിനിമം തെര്‍മോമീറ്റര്‍,

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റീവന്‍സണ്‍ സ്ക്രീന്‍ എന്നിവ ഉള്‍പ്പെടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സ്കൂളുകളില്‍ സജ്ജീകരിക്കുന്നത്. മുമ്ബുണ്ടായ പ്രളയങ്ങളില്‍ കൂട്ടിക്കല്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഉണ്ടായ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിന് മഴമാപിനി ഇല്ലാത്ത സാഹചര്യമുണ്ടായിരുന്നു. സ്കൂളുകളില്‍ വെതര്‍ സ്റ്റേഷന് സ്ഥാപിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ് പറഞ്ഞു.
പദ്ധതി നടപ്പാക്കിയ പെരുവ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഓരോ ദിവസത്തേയും കാലാവസ്ഥ ഡാറ്റാ ബുക്കില്‍ രേഖപ്പെടുത്താനും എസ്.എസ്.കെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്കൂളുകളില്‍ നിന്ന് അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ കൊച്ചി സര്‍വകലാശാല പഠനങ്ങള്‍ക്ക് ഉപയോഗിക്കും. സമീപ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനും നിരീക്ഷണത്തിനും അവസരം നല്‍കും.
ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ ബിനു എബ്രഹാം, കെ.ജെ പ്രസാദ്, ധന്യ പി വാസു എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.



