video
play-sharp-fill

ഉപതിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 28ന് അവധി പ്രഖ്യാപിച്ചു

ഉപതിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 28ന് അവധി പ്രഖ്യാപിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാര്‍ഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 28 ന് അവധിയായിരിക്കും.

പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവണ്‍മെന്റ് യു പി സ്‌കൂള്‍ പൂവക്കുളം, എന്‍ എം എല്‍ പി സ്‌കൂള്‍ കനകപ്പലം, ഗവണ്‍മെന്റ് എച്ച്‌ എസ് എസ് ഇടക്കുന്നം എന്നീ സ്‌കൂളുകള്‍ക്കും 27,28 തീയതികളില്‍ അവധി ആയിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളുകളില്‍ അന്നേ ദിവസങ്ങളില്‍ മോഡല്‍ പരീക്ഷകള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ നടത്താം.