
സ്വന്തം ലേഖകൻ
കോട്ടയം: മാർ ഡയനീഷ്യസ് സെമിനാരി ഹയർ സെക്കന്ററി സ്കൂളിന്റെ 114മത് സ്ഥാപക ദിനാഘോഷം ജൂലൈ 11ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ആഘോഷിക്കുകയുണ്ടായി.
അനിൽ റ്റി. കുര്യൻ (PTA പ്രസിഡന്റ്) അധ്യക്ഷം വഹിച്ച ചടങ്ങിൽ, ബിജു കെ തോമസ് (പ്രിൻസിപ്പാൾ, എംഡി സ്കൂൾ) സ്വാഗതം ആശംസിച്ചു അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നടത്തി. MGOCSMന്റെ ഉദ്ഘാടനം റവ. ഫാ. ഡോ വിവേക് വര്ഗീസ് നിർവ്വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ വെച്ച് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകനും, സാമൂഹ്യ സേവകനുമായ ഹാപ്പി കുര്യനെ ആദരിച്ചു. ഉസാമൂഹ്യ സേവനം എന്നത് ഇന്ന് പലർക്കും ചുളുവിൽ പ്രശസ്തി നേടാനും പത്രങ്ങളിൽ ഫോട്ടോ വരാനും മാത്രമായി ഒതുങ്ങി വെറും ഒരു ചടങ്ങായി മാറുന്ന ഈക്കാലത്തു തന്റെ നിശ്ശബ്ദ സേവനം കൊണ്ട് ശ്രദ്ധേയൻ ആവുകയാണ്. കോട്ടയത്തു ജനിച്ചു വളർന്ന ഹാപ്പി തന്റെ കർമ്മ മണ്ഡലം ബാംഗ്ളൂരിലേക്ക് മാറ്റിയെങ്കിലും തന്റെ ജന്മ നാടിനെ ഒരിക്കലും മറക്കുകയോ കൈവിടുകയോ ചെയ്തിട്ടില്ലാ. തന്റെ ജന്മനാടിനോടും സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ അടയാളമായി കഴിഞ്ഞ 10 വർഷത്തിലധികമായി ആയി കേരളത്തിൽ പഠിക്കുന്ന നിരവധി അനവധി കുട്ടികൾക്ക് സ്കൂൾ ഫീസും, പഠനോപകരണങ്ങളും യൂനിഫോമും ഒക്കെ തന്റെ ശ്രമഫലമായി എത്തിച്ചു കൊടുക്കുകയം, അത് അർഹിക്കുന്നവർക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന ഹാപ്പി, സാമൂഹ്യ പ്രതിബദ്ധതയും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു വ്യക്തി കൂടി ആണ്. തന്റെ പ്രവർത്തനങ്ങൾ ആരും അറിയരുത് എന്ന ഒരു നിർബന്ധം അദ്ദേഹത്തിനുണ്ട്, അതിനാൽ തന്നെ ചുരുക്കം ചില അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ ഇക്കാര്യങ്ങൾ അറിയൂ. ഹാപ്പിയുടെ നിസ്സ്വാർത്ഥ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം എംഡി സ്കൂൾ അധികാരികൾ അദ്ദേഹത്തെ ആ ചടങ്ങിൽ വെച്ച് ആദരിക്കുകയും, മൊമെന്റോ നൽകുകയും ഉണ്ടായി.
തുടർന്ന് ചടങ്ങിൽ ശ്രീ വിൽസൺ ഡാനിയേൽ (ഹെഡ്മാസ്റ്റർ) അനുമോദന പ്രസംഗം നടത്തുകയും, ബഹുമാനപ്പെട്ട മെത്രപൊലീത്ത കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണവും നടത്തി. ശ്രീ റോണി രാജു തോമസ് നന്ദി പ്രസംഗം നടത്തുകയും ചെയ്തു.