video
play-sharp-fill

കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്.സി/എസ്.റ്റി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടന്നു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പ്രവർത്തനങ്ങൾ വിലയിരുത്തി

കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്.സി/എസ്.റ്റി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടന്നു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പ്രവർത്തനങ്ങൾ വിലയിരുത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിങ്ങ് നടന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ എസ്.സി/എസ്.റ്റി വിഭാഗങ്ങളുടെ ഉന്നമനത്തിനും, പരാതികൾ കേള്‍ക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

മൂന്നുമാസത്തിലൊരിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുന്നത്. ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, വൈക്കം എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അനീഷ്.വി.കോര, മോണിറ്ററിംഗ് കമ്മിറ്റി അംഗം പി.എൻ വിജയൻ, ജില്ലയിലെ സബ്ഡിവിഷണൽ ഡി.വൈ.എസ്പിമാർ, മറ്റ് മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group