കോട്ടയം സംക്രാന്തിയിൽ നിയന്ത്രണം വിട്ട ലോറി ആംബുലൻസിലും, കാറിലും ഇടിച്ചു; ആംബുലൻസ് പൂർണ്ണമായും തകർന്നു; ഒരാൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട ലോറി ആംബുലൻസിലും, കാറിലും ഇടിച്ചു. ആംബുലൻസ് പൂർണ്ണമായും തകർന്നു. ഒരാൾക്ക് പരിക്ക്.

video
play-sharp-fill

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ്സംഭവം. സംക്രാന്തി ജംഗ്ഷനിൽ മെഡിക്കൽ കോളേജിന് തിരിയുന്ന ഭാഗത്തായിരുന്നു അപകടം.

ആംബുലൻസിലുണ്ടായിരുന്ന രോഗിയ്ക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിൽ നിന്നുമെത്തി മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് തിരിയുന്നതിനിടെ കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു.

ഈ സമയം ലോറിയുടെ അതേ ദിശയിൽ നിന്നെത്തിയ കാറിലും ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ ഒരു വശം പൂർണമായും തകർന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആംബുലൻസിനുള്ളിലുണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിലാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്നു എം.സി റോഡിൽ സംക്രാന്തി ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു.