video
play-sharp-fill

Friday, May 23, 2025
HomeMainപുതുവത്സരം പുതുമയാക്കാൻ സാഫ് ; കോട്ടയം ജില്ലയിൽ സാഫിന്റെ കീഴിൽ 434 മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന 161...

പുതുവത്സരം പുതുമയാക്കാൻ സാഫ് ; കോട്ടയം ജില്ലയിൽ സാഫിന്റെ കീഴിൽ 434 മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന 161 യൂണിറ്റുകൾ ; ടെയിലറിങ് ആൻഡ്‌ ഗാർമെന്റ്സ് യൂണിറ്റുകൾ, ഹോട്ടൽ ആൻഡ്‌ കേറ്ററിങ്, ബേക്കറി യൂണിറ്റുകൾ, പലചരക്ക് കടകൾ, ബ്യൂട്ടിപാർലറുകൾ തുടങ്ങി എല്ലാ മേഖലയിലും തിളങ്ങി സാഫ് കൂട്ടായ്‌മ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്). അവരുടെ കൈപിടിച്ച്‌ നിരവധി പേരാണ്‌ ഇന്ന്‌ ജീവിതത്തിന്റെ പുതിയ തീരങ്ങൾ തേടുന്നത്‌.

മുന്നേറ്റം വിവിധ മേഖലകളിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ സാഫിന്റെ കീഴിൽ 434 മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന 161 യൂണിറ്റുകളാണ്‌ പ്രവർത്തിക്കുന്നത്‌. 28 ടെയിലറിങ് ആൻഡ്‌ ഗാർമെന്റ്സ് യൂണിറ്റുകളും 76 ഫിഷ് ആൻഡ് ഫിഷ് പ്രോസസിങ് യൂണിറ്റുകൾ, 21 ഹോട്ടൽ ആൻഡ്‌ കേറ്ററിങ്, ബേക്കറി യൂണിറ്റുകൾ, 19 പലചരക്ക് കടകൾ, 5 ബ്യൂട്ടിപാർലറുകൾ, 9 കയർ യൂണിറ്റുകൾ, രണ്ട്‌ ഹാൻഡിക്രാഫ്റ്റ് യൂണിറ്റുകൾ, ഒരു ഹയറിങ് സർവീസ്‌ യൂണിറ്റും പ്രവർത്തിക്കുന്നു.

അയ്മനം, ആർപ്പുക്കര, കുമരകം, ടി വി പുരം, തലയാഴം, വൈക്കം, ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, എന്നിവിടങ്ങളിലാണ് ഈ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. കുമരകം മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച്‌ യൂണിറ്റുകൾ ഹൗസ് ബോട്ടുകളിൽ ഉൾപ്പെടെ നാടൻ ഭക്ഷണങ്ങൾ മുതൽ ചൈനീസ് വിഭവങ്ങൾ വരെ ഓർഡർ അനുസരിച്ച് നൽകുന്നുണ്ട്‌.

പുതുവത്സരം പുതുമയാക്കാൻ

ക്രിസ്‌മസ്‌/ പുതുവത്സരത്തിനോടനുബന്ധിച്ച്‌ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന രീതിയിൽ വിവിധങ്ങളായ മോഡലുകളിലും ഡിസൈനുകളിലും നിറങ്ങളിലുമേുള്ള തുണിത്തരങ്ങൾ നൽകിയാണ് വിപണി കീഴടക്കിയത്. ഓർഡറുകൾ ഓൺലൈനായും നേരിട്ടും സ്വീകരിക്കും. കൂടാതെ കേക്കുകൾ ഓർഡറുകൾ അനുസരിച്ചും നൽകുന്നു. വിവിധ മേഖലകളിൽ നിന്നായി നവംബറിലെ വരവ് 90 ലക്ഷം രൂപയാണ്‌. ഡിസംബറിൽ അത്‌ ഒരു കോടി കടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments