
കോട്ടയം: ആറ് മാസമായി കോട്ടയത്ത് ആർ ടി ഒ ഇല്ല. ഫയലുകൾ കുമിഞ്ഞുകൂടി. വാഹനങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യവും നടക്കുന്നില്ല.
കോട്ടയം ആടിഒ ആയിരുന്ന അജിത് കുമാർ കൊല്ലത്തിന് സ്ഥലം മാറി പോയതോടെയാണ് കോട്ടയത്തിന് കഷ്ടകാലമായത്.
പകരം എറണാകുളം എൻഫോഴ്സ് മെന്റ് ആടിഒ മഹേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഇദ്ദേഹം അവധിയിൽ പോയി.
തുടർന്ന് പത്തനംതിട്ട ആർടി ഒ
ശ്യാമിന് കോട്ടയത്തിന്റെ അധിക ചുമതല നൽകി. ശ്യാം ആഴ്ചയിൽ ഒരു ദിവസം വരുമെങ്കിലും കോട്ടയം പോലുള്ള വലിയ ഓഫിസിൽ നൂറുകണക്കിന്ഫയലുകളാണ് തീർപ്പുകൽപ്പിക്കാനായി കെട്ടി കിടക്കുന്നത്. രണ്ടു ജില്ലയിലെ ജോലികൾ ഒരാളെ കൊണ്ട് ചെയ്യാൻ സാധ്യമല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെർമിറ്റ് പുതുക്കൽ, വാഹനങ്ങളുടെ വിൽപ്പന അടക്കം നിരവധി ആവശ്യങ്ങൾ നടക്കാത്തതിനാൽ വാഹന ഉടമകൾ പ്രതിസന്ധിയിലാണ്. സ്വകാര്യ ബസ് ഉടമകൾ ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല.
ഇതിനിടെ പത്തുലക്ഷം രൂപ കൈക്കൂലി നൽകുന്നവർക്ക് കോട്ടയത്ത് ആർടിഒ ആയി നിയമനം ലഭിക്കുമെന്ന ആരോപണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.



