
സ്വന്തം ലേഖിക
കോട്ടയം: കോട്ടയത്ത് നിന്ന് വൈക്കം,ചേര്‍ത്തല, കുമരകം റൂട്ടിലെ സര്‍വീസ് ബസുകളെക്കുറിച്ച് വിവരങ്ങള്‍ തേടി ആര്‍.ടി ഓഫീസില്‍ അപേക്ഷ നല്‍കിയ ആള്‍ക്ക് രേഖകള്‍ ഓഫീസിലില്ലെന്നും വിവരം ലഭ്യമല്ലെന്നും മറുപടി നല്‍കിയ കോട്ടയം ആര്‍.ടി ഒയ്ക്കും ഓഫീസ് സൂപ്രണ്ടിനും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.എം ദിലീപിന്റെ രൂക്ഷവിമര്‍ശനവും താക്കീതും.
ആവശ്യപ്പെട്ട വിവരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ നല്‍കി വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്മീഷണര്‍ ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ കോട്ടയം ചെങ്ങളം പതിനഞ്ചില്‍ ഹൗസില്‍ എം.എസ്.സാബുവായിരുന്നു ആര്‍.ടി.ഓഫീസ് അധികൃതരുടെ മറുപടിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകളുടെ എണ്ണം, രജിസ്റ്റര്‍ നമ്ബര്‍,സര്‍വീസ് സമയം, പെര്‍മിറ്റ് പകര്‍പ്പ് തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്.
പെര്‍മിറ്റ് വിവരങ്ങള്‍, വാഹന നമ്പര്‍ എന്നിവ ഓഫീസില്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല, പെര്‍മിറ്റ് പകര്‍പ്പ് ഓഫീസില്‍ ലഭ്യമല്ല, മതിയായ ഫീസ് അടച്ച് വാഹനനമ്പര്‍ ഉള്‍പ്പെടെ സര്‍ട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിച്ചാല്‍ നല്‍കാം, റൂട്ട്, വാഹന നമ്പര്‍ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് വിവരങ്ങള്‍ ലഭ്യമല്ല, പകര്‍പ്പ് ഓഫീസില്‍ സൂക്ഷിച്ചിട്ടില്ല തുടങ്ങിയ വിചിത്ര മറുപടികളാണ് അപേക്ഷകന് ലഭിച്ചത്.
തുടര്‍ന്നാണ് വിവരാവകാശ കമ്മീഷന് പരാതി നല്‍കിയത്.