കോട്ടയം ആർടിഒ ഓഫീസുകളിൽ ഫെബ്രുവരി 4, 5, 6 തീയതികളിൽ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു: ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ ഒടുക്കാൻ സാധിക്കാത്തവർക്ക് അവസരം

Spread the love

 

കോട്ടയം: കോട്ടയം ആർടിഒ ഓഫീസുകളിൽ മെഗാ അദാലത്ത് ഒരുങ്ങുന്നു. ട്രാഫിക് നിയമലംഘനങ്ങളിൽ കുടുങ്ങി പിഴ ഒടുക്കാൻ സാധിക്കാത്തവർക്ക് പരിഹാരവുമായി മോട്ടോർ വാഹന വകുപ്പും പോലീസും.

 

ഫെബ്രുവരി 4, 5, 6 തീയതികളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ കോട്ടയം ആർടിഒ ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. നിയമലംഘനം നടത്തിയതിൽ മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയ പിഴകൾ അദാലത്തിൽ വന്ന് അടയ്ക്കാൻ സാധിക്കുന്നതാണ്.

 

കോട്ടയം ആർടിഒ ഓഫീസ്, സബ് ആർടിഒ ഓഫീസ് ചങ്ങനാശ്ശേരി, സബ് ആർടിഒ ഓഫീസ് കാഞ്ഞിരപ്പള്ളി, സബ് ആർടിഒ ഓഫീസ് പാല, സബ് ആർടിഒ ഓഫീസ് വൈക്കം, സബ് ആർടിഒ ഓഫീസ് ഉഴവൂർ എന്നിവിടങ്ങളിൽ അദാലത്തുകൾ നടക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group