കൊറോണ ബാധ: കർശന നിയന്ത്രണങ്ങളുമായി കോട്ടയം ആർ.ടി ഓഫിസ്; സേവനം അവശ്യ സർവീസുകൾക്കു മാത്രം; കടുത്ത നിയന്ത്രണങ്ങൾ എന്ന് ആർ.ടി.ഒ..!

കൊറോണ ബാധ: കർശന നിയന്ത്രണങ്ങളുമായി കോട്ടയം ആർ.ടി ഓഫിസ്; സേവനം അവശ്യ സർവീസുകൾക്കു മാത്രം; കടുത്ത നിയന്ത്രണങ്ങൾ എന്ന് ആർ.ടി.ഒ..!

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആർ.ടി ഓഫിസിൽ കർശന നിയന്ത്രണങ്ങൾ. അടിയന്തര പ്രാധാന്യമുള്ള ഫയലുകൾ മാത്രം കൈകാര്യം ചെയ്താൽ മതിയെന്ന നിർദേശമാണ് ആർ.ടി.ഒ അധികൃതർ നൽകിയിരിക്കുന്നത്. ആർ.ടി ഓഫിസിലെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും ആർ.ടി.ഒ വി.എം ചാക്കോ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറും രേഖകൾ അപേക്ഷകർക്കു നൽകുന്ന കൗണ്ടറും പ്രവർത്തിക്കുന്നതല്ല. വാഹന രജിസ്‌ട്രേഷനും, ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകളും പരിഗണിക്കുന്നതിനും പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി പൂർത്തിയാകുന്നതും, അവശ്യ സർവീസുകളും, ലൈസൻസ് കാലാവധി പൂർത്തിയാകുന്നതുമായ കേസുകൾ മാത്രമാണ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓ്ൺലൈൻ് മുഖേന ഫീസ് ഒടുക്കിയ അപേക്ഷകൾ മാത്രമേ ഓഫീസിൽ സ്വീകരിക്കൂ. ഓഫീസ് പരിസരത്ത് കൂട്ടംകൂടി നിൽക്കുന്നതുനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഏജന്റുമാർ അടക്കമുള്ളവർ അനാവശ്യമായി ആർ.ടി ഓഫിസിൽ തമ്പടിച്ച് കൃത്രിമ തിരക്ക് ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ്  ആർ.ടി.ഒ വി.എം ചാക്കോ ഇപ്പോൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഓഫിസിലെ വിവിധ ആവശ്യങ്ങൾക്കായി അന്വേഷണം നടത്തുന്നവർ ഓഫീസിൽ നേരിട്ടെത്താതെ പരമാവധി 0481 2560429 എന്ന നമ്പരിൽ തന്നെ ബന്ധപ്പെടണമെന്നും ആർ.ടി.ഒ അറിയിച്ചു.

ആർ.ടി ഓഫിസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഓഫിസിൽ എത്തിയ യുവാവുമായി ഉദ്യോഗസ്ഥർ തർക്കമുണ്ടായി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഓഫീസിന് മുന്നിൽ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ കോട്ടയം സ്വദേശി ആൽബിനും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കമുണ്ടായി.

ഇതോടെ നിരയിൽ നിന്നിരുന്ന മറ്റുള്ളവരും പ്രശ്‌നത്തിൽ ഇടപെട്ടു. തർക്കം രൂക്ഷമായപ്പോൾ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.