കോട്ടയം നോർത്ത് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓർത്തോപീഡിക് ക്യാമ്പ്

Spread the love

കോട്ടയം. റോട്ടറി ക്ലബ് കോട്ടയം നോർത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് കുടമാളൂർ കിംസ്‌ഹെൽത്ത് ആശുപത്രിയിൽ വെച്ച് നടത്തപ്പെടുന്നു. സെപ്റ്റംബർ 13 തിങ്കളാഴ്ച മുതൽ 15 ബുധനാഴ്ച വരെ നടത്തപ്പെടുന്ന ഈ ക്യാമ്പിൽ, വിട്ട് മാറാത്ത സന്ധി വേദന, സന്ധി തേയ്മാനം നട്ടെല്ലിന്റ വളവ് മറ്റ് അസ്ഥിരോഗങ്ങൾ മുതലായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് സൗജന്യ പരിശോധന സേവനം ലഭ്യമാണ്.

video
play-sharp-fill

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ശസ്ത്രക്രിയകളോ തുടർ ചികിത്സകളോ ആവശ്യമായി വരുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് പ്രത്യേക ഇളവ് ലഭിക്കും കിംസ് ഹെൽത്ത് കോട്ടയം ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ.ജെഫേഴ്‌സൺ ജോർജിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സൗജന്യ പരിശോധന ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യുവാൻ വിളിക്കേണ്ട നമ്പർ – 0481 294 1000