കോട്ടയം ആദ്യമായി ചുവപ്പ് പട്ടികയിൽ: അതീവ ജാഗ്രതയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും; ഇലപോലും അനങ്ങാത്ത സുരക്ഷ ഉറപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും പൊലീസും; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിൽ നാല് ആരോഗ്യ പ്രവർത്തകരും

കോട്ടയം ആദ്യമായി ചുവപ്പ് പട്ടികയിൽ: അതീവ ജാഗ്രതയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും; ഇലപോലും അനങ്ങാത്ത സുരക്ഷ ഉറപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും പൊലീസും; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിൽ നാല് ആരോഗ്യ പ്രവർത്തകരും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ബാധിച്ച ജില്ലകളുടെ പട്ടികയിൽ കോട്ടയം ആദ്യമായി ചുവപ്പ് പട്ടികയിൽ കയറി..! കൊറോണ ചികിത്സയിൽ സംസ്ഥാനത്തിനും ലോകത്തിനും തന്നെ മാതൃകയായി മുന്നിൽ നിന്നിരുന്ന കോട്ടയമാണ് അതിവേഗം മൂക്കു കുത്തി താഴെ വീണിരിക്കുന്നത്. 18 ദിവസം കൊറോണ വിമുക്ത ജില്ലയെന്ന കിരീടം കയ്യിൽ വച്ചിരുന്ന കോട്ടയത്ത് നിലവിൽ 17 കേസുകളാണ് ഉള്ളത്. സ്ഥിതിഗതികൾ അതീവ സങ്കീർണമെന്നു ചുരുക്കം.

ഗ്രീൻ സോണിൽ നിന്നും കോട്ടയം മൂക്കു കുത്തി വീണത് വളരെ പെട്ടന്നാണ്. കോട്ടയം നഗരത്തിലെ പച്ചക്കറി പലചരക്ക് മാർക്കറ്റ് പോലും അടച്ചു പൂട്ടി. ഈ മാർക്കറ്റുകൾ എന്നു തുറക്കുമെന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ പോലും ആർക്കും സാധിക്കുന്നില്ല. നിലവിലെ സ്ഥിതിയിൽ മാർക്കറ്റ് തുറക്കുന്നത് ഇനിയും ഏറെ ദിവസങ്ങൾക്കു ശേഷം മാത്രമേ ആകു എന്നും ഉറപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മാർക്കറ്റിൽ ജോലി ചെയ്തിരുന്ന രണ്ടു ചുമട്ടു തൊഴിലാളികൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ നിരവധി ആളുകളിലേയ്ക്കു രോഗവാഹകരായിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. രോഗം ആദ്യം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങളിൽ ആർക്കും രോഗം ഇല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ള ആർക്കും രോഗമില്ലെന്ന സ്ഥിതിയായെങ്കിൽ മാത്രമേ ജില്ലയ്ക്ക് ആശ്വസിക്കാനുള്ള വഴിയുണ്ടാകൂ.

ജില്ലയിൽ ഇതുവരെ നാല് ആരോഗ്യ പ്രവർത്തകർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതിൽ രണ്ടു പേർ സ്വകാര്യ ആരോഗ്യ മേഖലയിൽ ജില്ലയ്ക്കു പുറത്തു ജോലി ചെയ്തു വന്നവരാണ്. പനച്ചിക്കാട്ടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകൻ, കിടങ്ങൂരിലെ ആരോഗ്യ പ്രവർത്തക, ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഇതുവരെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ.

നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ പൊലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി ജില്ലയിൽ സ്‌പെഷ്യൽ പൊലീസ് ഓഫിസറെ നിയമിച്ചിട്ടുണ്ട്. കോട്ടയത്ത് കെ.എ.പി അഞ്ചാം ബെറ്റാലിയൻ കമാന്റന്റ് ആർ.വിശ്വനാഥിനെയാണ് നിയമിച്ചിരിക്കുന്നത്. റെഡ് സോണിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ ജോലി.