play-sharp-fill
റേഷൻ നേരേ കടയിലെത്തിയാൽ ലാഭം 150 കോടിയോളം ; അധികച്ചെലവുള്ള കേരളത്തിലെ രീതി മാറ്റണമെന്ന് കേന്ദ്രം

റേഷൻ നേരേ കടയിലെത്തിയാൽ ലാഭം 150 കോടിയോളം ; അധികച്ചെലവുള്ള കേരളത്തിലെ രീതി മാറ്റണമെന്ന് കേന്ദ്രം

കോട്ടയം : എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് ധാന്യം നേരേ റേഷൻകടയിലെത്തണമെന്ന കാര്യത്തില്‍ വീണ്ടും വടിയെടുത്ത് കേന്ദ്ര ഭക്ഷ്യവകുപ്പ്.

കേരളത്തില്‍ ധാന്യം സപ്ലൈകോ ഗോഡൗണില്‍ എത്തിച്ചശേഷം അവിടെനിന്നാണ് കടകളിലേക്കു പോകുന്നത്. സപ്ലൈകോ ഗോഡൗണില്‍നിന്ന് ധാന്യം കൊണ്ടുപോകാൻ ഓരോവർഷവും സംസ്ഥാനം ചെലവിടുന്നത് ശരാശരി 300 കോടിയോളം രൂപയാണ്. ധാന്യം നേരേ കടകളിലെത്തിച്ചാല്‍ ചെലവ് പകുതിയാകുമെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.


21 കോടി രൂപയാണ് സപ്ലൈകോ ഓരോ മാസവും ഗോഡൗണ്‍ വാടക, കയറ്റിറക്ക്, ചാക്ക് മാറ്റിനിറയ്ക്കല്‍, ഗോഡൗണ്‍ മേല്‍നോട്ടം, വാഹനക്കൂലി എന്നിവയ്ക്കായി മാറ്റിവെക്കുന്നത്. വാതില്‍പ്പടി വിതരണത്തിന് ചുമതലപ്പെടുത്തിയ കരാറുകാർക്കുള്ള മാസച്ചെലവുമാത്രം ശരാശരി 25 കോടിയാണ്. ചെലവുകള്‍ സംസ്ഥാനസർക്കാർ സപ്ലൈകോയ്ക്ക് നല്‍കണം. എന്നാല്‍, 2018 മുതല്‍ ഇവ പൂർണതോതില്‍ കിട്ടുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മൂന്ന് ബജറ്റുകളിലായി 798 കോടിയാണ് വാതില്‍പ്പടി റേഷൻ വിതരണത്തിന് അനുവദിച്ചതായി പറയുന്നത്. 710 കോടി ഇക്കാലയളവില്‍ ചെലവ് വന്നു. 281.13 കോടി സപ്ലൈകോയ്ക്ക് ഇനിയും കിട്ടാനുണ്ട്. സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയതില്‍ ഈ കടത്തിനും പങ്കുണ്ട്.