
കോട്ടയത്തെ റേഷൻ കടകളിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന; ഗുണഭോക്താക്കളിൽ നിന്ന് അഭിപ്രായങ്ങൾ ആരാഞ്ഞു
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം താലൂക്കിലെ വിവിധ റേഷൻ കടകളിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ മിന്നൽ പരിശോധന.
ചുങ്കം, കുടയംപടി, ഇല്ലിക്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് ജില്ലാ കളക്ടർ പരിശോധന നടത്തിയത്. റേഷൻ കടകളിലെ സ്‌റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവു-തൂക്കം, ഗുണഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, രജിസ്റ്ററുകൾ, സാധനങ്ങൾ സൂക്ഷിക്കുന്ന രീതി എന്നിവ കളക്ടർ നേരിട്ടു പരിശോധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ ഗുണഭോക്താക്കളിൽനിന്ന് അഭിപ്രായങ്ങൾ ആരാഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ റ്റി.ജി. സത്യപാൽ, താലൂക്ക് സപ്ലൈ ഓഫീസർ ചിന്നമ്മ സാമുവൽ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജോമി ജോൺ, പി. ഷാജി, ആർ.എസ്. ഷിബു, വകുപ്പ് ജീവനക്കാരായ പി.ആർ. രാജീഷ്, ജില്ലാ പ്രോജക്റ്റ് മാനേജർ എബിൻ സെബാസ്റ്റിയൻ എന്നിവർ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.
Third Eye News Live
0