നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥിയെ ക്വാർട്ടേഴ്സിൽ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ എസ്.ഐ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥിയെ പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ എസ്.ഐ അറസ്റ്റിലായി. കോട്ടയം എ.ആർ ക്യാമ്പിലെ എസ്.ഐ ഷാജുദീനെയാണ് ഈസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. നാഗമ്പടം ബസ് സ്റ്റാൻഡിൽ പരീക്ഷയ്ക്ക് ശേഷം എത്തിയതായിരുന്നു വിദ്യാർത്ഥി. ഈ സമയം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷാജുദീൻ. കുട്ടിയുടെ അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയെത്തിയ ഷാജുദീൻ കുട്ടിയെയുമായി പൊലീസ് ക്വാർട്ടേഴ്സിലേയ്ക്ക് പോകുകയായിരുന്നു. തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ അവശനായി എത്തിയ കുട്ടിയോട് പിതാവ് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയെയുമായി അച്ഛൻ ഈസ്റ്റ് പൊലീസ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഷാജുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.