കോട്ടയം രാമപുരത്ത് വഴിയോര കച്ചവടക്കാരനായ വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ; അറുപതുകാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

രാമപുരം: വഴിയോര കച്ചവടക്കാരനായ 71 കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഇളമാട് ഭാഗത്ത് വിളയിൽപുത്തൻവീട്ടിൽ മോഹനൻ (60) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാത്രി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം വച്ച് ഞീഴൂർ കാട്ടാമ്പാക്ക് സ്വദേശിയായ കേശവന്‍ എന്നയാളെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ ഫോട്ടോകൾ വിൽക്കുന്നതിന് സമീപത്തു തന്നെയായിരുന്നു മോഹനനും ഫോട്ടോ വില്പന നടത്തിയിരുന്നത്. ഇതിനാൽ മോഹനന് ഇയാളോട് വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് മോഹനൻ ആക്രമം നടത്തിയത്. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ അഭിലാഷ് കുമാർ കെ, എസ്.ഐ സജീർ, എ.എസ്.ഐ ഷീജ കെ.ജി, സി.പി.ഓ മാരായ രാജേഷ്‌ കുമാർ, വിശാഖ്, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.