രാജപ്പൻ ചേട്ടന്റ സ്വപ്നം പൂവണിയുന്നു ; മൻ കി ബാത്തിലൂടെ പ്രശസ്തനായ ആർപ്പുക്കര സ്വദേശിക്ക് ഡൽഹിയിൽ വെച്ച് നടക്കുന്ന റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാനും, പ്രധാനമന്ത്രിയെ നേരിൽ കാണുവാനും ക്ഷണം

Spread the love

 

കോട്ടയം  : പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലെ പരാമര്‍ശത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരിക്കാരൻ രാജപ്പന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാനും, പ്രധാനമന്ത്രിയെ നേരില്‍ കാണുവാനും ക്ഷണം.

 

 

 

വികലാംഗനായ രാജപ്പൻ തന്റെ കുഞ്ഞ് വള്ളത്തില്‍ സഞ്ചരിച്ചു വേമ്ബനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്നത് പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പരാമര്‍ശിക്കുകയും, തുടര്‍ന്ന് ഇദ്ദേഹത്തിന് സുമനസുകളുടെ സഹായത്തോടെ വീടും, വള്ളവും ഉള്‍പ്പെടെ നിരവധി സഹായങ്ങളും ലഭിച്ചു. 24ന് രാജപ്പൻ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് വിമാനം കയറും.