
കോട്ടയം: മഴ കുറഞ്ഞതോടെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു. മുണ്ടക്കയം, മണിമല എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് താഴ്ന്ന് തീക്കോയി, പാലാ എന്നിവിടങ്ങളിലും വെള്ളം താഴ്ന്നു.
നാഗമ്പടം, കോടിമത, കുമരകം എന്നീ മേഖലകളില്‍ മാത്രമാണ് അപകടനിലയ്ക്ക് മുകളില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. കോട്ടയം റൂട്ടിലെ ഇല്ലിക്കല്‍ ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുണ്ട്.
66 ക്യാമ്പുകള്‍ ആണ് ഇപ്പോള്‍ ജില്ലയിലുള്ളത്. 2076 പേരാണ് ക്യാമ്ബില്‍. തിരുവാര്‍പ്പ് പഞ്ചായത്തില്‍ ആറ് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ, 350 പേരെ ക്യാമ്പിലേക്ക് മാറ്റി ആര്‍പ്പുക്കര മേഖലകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ നിലവില്‍ മഴ കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


